scorecardresearch

പ്രിയപ്പെട്ട മാമുക്കോയ; ചിരിയുടെ രാജാവിന് വിട നൽകി സിനിമാലോകം

മാമുക്കോയ്ക്ക് വിട നൽകി പ്രിയപ്പെട്ടവർ

മാമുക്കോയ്ക്ക് വിട നൽകി പ്രിയപ്പെട്ടവർ

author-image
Entertainment Desk
New Update
Mamukkoya, Mamukkoya latest, Mamukkoya recent

Entertainment Desk/ IE Malayalam

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് മാമുക്കോയ. 1946 ജൂലൈ 5ന് ജനനം. മലബാർ പ്രദേശത്തെ ഭാഷാശൈലി കൊണ്ട് ശ്രദ്ധ നേടിയ മാമുക്കോയ 450 ചിത്രങ്ങളിൽ അഭിനയിച്ചു. മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്ക്കാരവും സ്വന്തമാക്കിയിട്ടുണ്ട് മലയാളികളുടെ സ്വന്തം മാമുക്കോയ.

Advertisment

നാടക രംഗത്തു നിന്നാണ് മാമുക്കോയയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1979 ൽ പുറത്തിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമയിലെത്തുന്നത്. സുറുമയിട്ട കണ്ണുകളാണ് മാമുക്കോയയുടെ രണ്ടാമത്തെ ചിത്രം. പിന്നീട് സത്യൻ അന്തിക്കാട് - ശ്രീനിവാസൻ കൂട്ടുക്കെട്ടിലും പ്രിയദർശൻ ചിത്രങ്ങളും ഒട്ടനവധി വേഷങ്ങൾ ചെയ്തു. നാടോടിക്കാറ്റിലെ ഗഫൂറും, റാംജീറാവൂ സ്പീക്കിങ്ങിലെ ബാലകൃഷ്ണ എന്ന വിളിയും, കൗതുക വാർത്തകളിലെ അഹമ്മദ്കുട്ടി തുടങ്ങിയ രസകരമായ കഥാപാത്രങ്ങൾക്കൊപ്പം പെരുമഴക്കാലം, കുരുതി പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലും അദ്ദേഹം തിളങ്ങി.

തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകനു ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Advertisment

"ആ നിറഞ്ഞ ചിരിയും മാഞ്ഞു, ഹൃദയംകൊണ്ട്, ഒരു സുഹൃത്തിനെപ്പോലെ സഹോദരനെ പോലെ സ്നേഹിച്ച ചിരിയുടെ സുൽത്താന് വിട" എന്നാണ് ദിലീപ് ചിത്ര പങ്കുവച്ച് കുറിച്ചത്.

ടൊവിനോ, നവ്യ നായർ, സുരാജ് വെഞ്ഞാറമൂട്, ലാൽ ജോസ്, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ എന്നിവർ ചിത്രങ്ങൾ പങ്കുവച്ചു.

മാമുക്കോയ‌യ്‌ക്കൊപ്പം ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിലും 'കുരുതി'യിലെ മൂസയെ കുറിച്ച് പറഞ്ഞാണ് നടൻ പൃഥ്വിരാജ് ആദരാഞ്ജലി അർപ്പിച്ചത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ നിർമാണത്തിൽ ഒരുങ്ങിയ കുരുതിയിലെ ഷൂട്ടിങ്ങ് ദിനങ്ങളോർത്താണ് നിർമാതാവ് സുപ്രിയ മേനോൻ കുറിപ്പ് പങ്കുവച്ചത്.

മിന്നൽ മുരളി ചിത്രത്തിലെ ലൊക്കേഷൻ ചിത്രമാണ് സംവിധാനകനും നടനുമായ ബേസിൽ പങ്കുവച്ചത്. "കുഞ്ഞിരാമായണത്തിലും ഗോദയിലും മിന്നൽ മുരളിയിലും ഇക്കയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നു" ബേസിൽ കുറിച്ചു.

Death Mamukkoya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: