ഒരു കപ്പ് ചായയ്ക്ക് ചിലപ്പോൾ ഒരുപാട് കഥകൾ പറയാൻ ഉണ്ടാകും. നടി മംമ്ത മോഹൻദാസിനും പറയാനുളളത് ഇതു പോലൊരു കഥയാണ്. സോഷ്യല്‍ മീഡിയയില്‍ മമ്ത പോസ്റ്റ്‌ ചെയ്ത ആവി പറക്കുന്ന ചായയുടെ ചിത്രത്തിനും പറയാനുണ്ട് ഇത് പോലൊരു കഥ. പക്ഷേ അത് എന്താണെന്ന് വെളിപ്പെടുത്താന്‍ ഇപ്പോള്‍ തയ്യാറല്ല മമ്ത.

‘മൈ ടി ചായ് സ്റ്റോറി’ എന്ന തലക്കെട്ടിൽ മംമ്ത പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയാണ്.

“ജീവിതം നമ്മളെ ഓരോരുത്തരെയും നമ്മുടെ പ്രിയപ്പെട്ടവരേയും പല ദിശകളിലേക്ക് ഓടിച്ചു കൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ ഉള്ള തത്രപ്പാടിലാണ് എല്ലാ ഓട്ടങ്ങളും. ഇതിനിടയില്‍ കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ രാവിലത്തെ ചായയ്ക്ക് വലിയ പങ്കുണ്ട്. അത് കുടിച്ചു കൊണ്ടുള്ള വിശേഷങ്ങളും വര്‍ത്തമാനങ്ങളും പങ്കു വയ്ക്കല്‍ എന്നത് ഞങ്ങളുടെ കുടുംബത്തില്‍ പതിവാണ്. അമ്മയാണ് ഈ ശീലം ഉണ്ടാക്കിയത്. (വ്യായാമത്തിന് മുന്‍പ് ചായ കുടിക്കുന്നത് നല്ലതാണ് എന്ന് കൂടി പറഞ്ഞോട്ടെ.)

അത് കൊണ്ട് തന്നെ രാവിലത്തെ ചായ കുടിക്കുമ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ്‌ ചെയ്യുന്നത് എന്‍റെ പ്രിയപ്പെട്ടവരെയാണ്. ഈ പടം എന്‍റെ അമ്മയ്ക്കുള്ളതാണ്. നാട്ടിലെ പീടികളില്‍ കിട്ടുന്ന കണ്ണാടി ഗ്ലാസ്സിലെ ചായയെ വല്ലാതെ ഇഷ്ടപ്പെടുന്ന എന്‍റെ അമ്മയ്ക്ക്.

ഈ ചായ ഞാന്‍ കുടിച്ചത് കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലാണ്. അവിടെ ഞാന്‍ എന്ത് ചെയ്യുകയായിരുന്നു എന്നത് വലിയൊരു കഥയാണ്.”

ആ കഥ മറ്റൊരവസരത്തിലേക്ക് മാറ്റി വച്ച് കൊണ്ട് മമ്ത പറഞ്ഞു.

 

“My T’Chai Story” Life gets us busy, more often making our closest ones run in several directions for their daily chores to make ends meet.. this morning t‘chai is one thing we come together for. Chatting and Connecting over a cup or two before starting the day (which also becomes a great pre-workout drink BTW).. I’m so glad my mother got me used to this tea-party we have every morning. When I have one, I miss my most important people whom I’ve had my “T’chai” with. This pic is for my mother who loves this tea-caddy we find in chai-peedikas (or little tea shops). But this happened to be at a police station in Kerala. And what was I doing there? Well… That’s a long story. Right now all I can think about is waking up to my morning T’chai. So Goodnight! #respect to #chai #tea #family #mom #habits #homeiswhereibelong #focus #elixir #littlethings #love #kerala #indian #photography #kerala #police #jeep #outoffocus #goodnight

A post shared by Mamta Mohandas (@mamtamohan) on

മംമ്തയുടെ കുറിപ്പ് വായിച്ച ആരാധകരുടെ മനസിൽ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പൊലീസ് സ്റ്റേഷനിൽ മംമ്ത തന്‍റെ ഏറ്റവും അടുത്ത ആരെയെങ്കിലും കണ്ടുമുട്ടിയോ? അതോ ഷൂട്ടിങ്ങിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ എത്തിയതോ? ഇങ്ങനെ ചോദ്യങ്ങൾ നീളുകയാണ്. എന്തായാലും ആരാധകർ തല പുകച്ചിട്ട് കാര്യമില്ല. ആ കഥ മംമ്ത തന്നെ പറയണം.  ഉടൻ തന്നെ മംമ്ത ഈ ചായയ്ക്കു പിന്നിലെ കഥ പറയുമെന്ന് തന്നെ കരുതാം.

 

I believe that I haven’t ever achieved anything in this career single handedly. Creating everything beautiful begins with a team of committed individuals looking in the same direction to achieve a common goal. Such is the conviction of #scriptwriter Riyas Marath who has been persistent to turn ‘നീലി’ ( #Neele ) into a movie. Thanking our producer Dr. Sundar Menon, both an entrepreneur and philanthropist, for trusting me and my team thus bestowing a huge responsibility upon our shoulders to make this one a success. Seeking all your blessings. Thanking Anoop menon, Baburaj, Rahul Madhav and rest of the cast ‘n’ crew for coming onboard as well and to Aadith for putting this project together for us. #Neele #malayalam #movie #firstlook #comingsoon #2018 #believe #hardwork #team

A post shared by Mamta Mohandas (@mamtamohan) on

സംവിധായകൻ കമലിന്‍റെ അസിസ്റ്റന്റായിരുന്ന അൽത്താഫ് റഹ്മാൻ സ്വതന്ത്ര സംവിധായകനാവുന്ന ‘നീലി’ എന്ന ചിത്രത്തിലാണ് മംമ്ത ഇപ്പോൾ അഭിനയിക്കുന്നത്. അനൂപ് മേനോനാണ് ചിത്രത്തിലെ നായകൻ.  വേണു സംവിധാനം ചെയ്ത കാർബൺ എന്ന ചിത്രമായിരുന്നു മംമ്തയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. ഫഹദ് ഫാസിൽ ആയിരുന്നു ചിത്രത്തിലെ നായകൻ

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ