scorecardresearch
Latest News

ഇത് സൂര്യൻ ഉമ്മ വച്ചതല്ല, ഒരു പ്രഹരമായിരുന്നു; ചിത്രങ്ങളുമായി മംമ്ത

മംമ്ത പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളും അതിനൊപ്പം നൽകിയ അടിക്കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ഇത് സൂര്യൻ ഉമ്മ വച്ചതല്ല, ഒരു പ്രഹരമായിരുന്നു; ചിത്രങ്ങളുമായി മംമ്ത

മലയാളത്തിന്റെ പ്രിയതാരമാണ് മംമ്ത മോഹൻദാസ്. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രി. അമേരിക്കയിലാണ് മംമ്ത ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുന്നത്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി മംമ്ത ഷെയർ ചെയ്യാറുണ്ട്.

മംമ്ത പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളും അതിനൊപ്പം നൽകിയ ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വൈറ്റ് ഡ്രസ്സിൽ അതീവ സുന്ദരിയായ മംമ്തയെ ആണ് ചിത്രത്തിൽ കാണാനാവുക. അമേരിക്കയിലെ ഗർനീസ് സ്റ്റാർ ഐലൻഡ് റിസോർട്ടിൽ നിന്നെടുത്തതാണ് ചിത്രങ്ങൾ. “സൂര്യൻ ഉമ്മ വച്ചതിനെ കുറിച്ച് നിങ്ങൾ മുൻപ് കേട്ടിട്ടുണ്ടല്ലോ, സൂര്യ പ്രഹരത്തെ കുറിച്ചായാലോ?,” എന്നാണ് മംമ്ത ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

ഫിറ്റ്നസ്സിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധിക്കുന്ന താരമാണ് മംമ്ത. ക്യാൻസറിനോട് പൊരുതി അപാരമായ മനകരുത്തോടെ ജീവിതം തിരിച്ചുപിടിച്ച വ്യക്തി. കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വറുതിയിലാക്കിയിരിക്കുകയാണ് താരം. വ്യായാമം എന്നത് തന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലയാവർത്തി മംമ്ത പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല അഡിക്ഷൻ എന്നാണ് മംമ്ത വ്യായാമത്തെ വിശേഷിപ്പിക്കുന്നത്.

കാലിഫോർണിയയിലെ വെക്കേഷൻ ആഘോഷിക്കുന്നതിനിടെ പകർത്തിയ ഏതാനും ചിത്രങ്ങളും കഴിഞ്ഞ ദിവസം മംമ്ത പങ്കുവച്ചിരുന്നു.

ഫൊറൻസിക് , ലാൽ ബാഗ്, മ്യാവൂ തുടങ്ങിയവയാണ് ഏറ്റവുമൊടുവിൽ മംമ്ത നായികയായി എത്തിയ ചിത്രങ്ങൾ. 2022 ലും മംമ്തയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് മംമ്തയുടെ മലയാളം പ്രോജക്ടുകൾ. തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്തയുടെ സിനിമകൾ ഒരുങ്ങുന്നുണ്ട്.

Read More: പോർഷെയുടെ പൂജ, കുടുംബത്തോടൊപ്പം ഗുരുവായൂരിൽ; ചിത്രങ്ങളുമായി മംമ്ത

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mamta mohandas sharing summer photos

Best of Express