മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കിലാണ് മംമ്ത മോഹൻദാസ്. സിനിമാ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ താരം മറക്കാറില്ല. ഇപ്പോഴിതാ, മുംബൈയിൽ എത്തിയതിന്റെ സന്തോഷം പങ്കിടുകയാണ് മംമ്ത.
സ്റ്റൈലിഷ് ലുക്കിലാണ് മംമ്ത ചിത്രങ്ങളിലുള്ളത്. നിരവധി പേരാണ് താരത്തിന്റെ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, സിനിമാ ഷൂട്ടിന്റെ ഭാഗമായാണോ മംമ്ത മുംബൈയിൽ എത്തിയതെന്ന് ചോദ്യവും ചിലർ ചോദിച്ചിട്ടുണ്ട്.
ഫൊറൻസിക് , ലാൽ ബാഗ്, മ്യാവൂ തുടങ്ങിയവയാണ് ഏറ്റവുമൊടുവിൽ മംമ്ത നായികയായി എത്തിയ ചിത്രങ്ങൾ. 2022 ലും മംമ്തയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമനയാണ് മംമ്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുക.
മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് മംമ്തയുടെ മറ്റു മലയാളം പ്രോജക്ടുകൾ.
Read More: ഇത് സൂര്യൻ ഉമ്മ വച്ചതല്ല, ഒരു പ്രഹരമായിരുന്നു; ചിത്രങ്ങളുമായി മംമ്ത