മലയാളികൾക്ക് ഏറെയിഷ്ടമാണ് മംമ്തയെ. മയൂഖം മുതലിങ്ങോട്ട് ജനഗണമന വരെയുള്ള ചിത്രങ്ങളിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രി. മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്നതിനിടയിൽ പകർത്തിയ ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് മംമ്ത ഇപ്പോൾ.
“എല്ലാത്തിനുമുള്ള മരുന്ന് കടൽക്കരയിൽ കിട്ടും.
ഉപ്പിൽ, സൂര്യനു താഴെ, മണലിനു മുകളിലായി നിങ്ങളുടെ ആന്തരിക സമാധാനം കിടക്കുന്നു,” എന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ട് മംമ്ത കുറിച്ചത്.
ഫ്ളോറൽ പ്രിന്റിലുള്ള ബീച്ച് ഡ്രസ്സിൽ സുന്ദരിയായ മംമ്തയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
ഫൊറൻസിക് , ലാൽ ബാഗ്, മ്യാവൂ, ജനഗണമന തുടങ്ങിയവയാണ് ഏറ്റവുമൊടുവിൽ മംമ്ത നായികയായി എത്തിയ ചിത്രങ്ങൾ. 2022 ലും മംമ്തയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്. പൃഥ്വിരാജ് നായകനാകുന്ന മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് മംമ്തയുടെ മലയാളം പ്രോജക്ടുകൾ. തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്തയുടെ സിനിമകൾ ഒരുങ്ങുന്നുണ്ട്.