scorecardresearch
Latest News

ഇതിനോളം അഡിക്ഷൻ മറ്റെന്തുണ്ട്?; വീഡിയോയുമായി മംമ്ത

വർക്കൗട്ട് വീഡിയോ പങ്കുവച്ച് മംമ്ത മോഹൻദാസ്

ഇതിനോളം അഡിക്ഷൻ മറ്റെന്തുണ്ട്?; വീഡിയോയുമായി മംമ്ത

ഫിറ്റ്നസ്സിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധിക്കുന്ന താരമാണ് മംമ്ത മോഹൻദാസ്. ക്യാൻസറിനോട് പൊരുതി അപാരമായ മനകരുത്തോടെ ജീവിതം തിരിച്ചുപിടിച്ച വ്യക്തി കൂടിയാണ് മംമ്ത. കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വറുതിയിലാക്കിയിരിക്കുകയാണ് താരം. വ്യായാമം എന്നത് തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ട ഒന്നാണെന്ന് പറയുകയാണ് മംമ്ത.

ഏറ്റവും നല്ല അഡിക്ഷൻ എന്നാണ് മംമ്ത വ്യായാമത്തെ വിശേഷിപ്പിക്കുന്നത്. ഒരു വർക്കൗട്ട് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

കാലിഫോർണിയയിലെ വെക്കേഷൻ ആഘോഷിക്കുന്നതിനിടെ പകർത്തിയ ഏതാനും ചിത്രങ്ങളും കഴിഞ്ഞ ദിവസം മംമ്ത പങ്കുവച്ചിരുന്നു.

ഫൊറൻസിക് , ലാൽ ബാഗ്, മ്യാവൂ തുടങ്ങിയവയാണ് ഏറ്റവുമൊടുവിൽ മംമ്ത നായികയായി എത്തിയ ചിത്രങ്ങൾ. 2022 ലും മംമ്തയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് മംമ്തയുടെ മലയാളം പ്രോജക്ടുകൾ. തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്തയുടെ സിനിമകൾ ഒരുങ്ങുന്നുണ്ട്.

Read More: പോർഷെയുടെ പൂജ, കുടുംബത്തോടൊപ്പം ഗുരുവായൂരിൽ; ചിത്രങ്ങളുമായി മംമ്ത

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mamta mohandas shares her workout video