scorecardresearch

കോളേജിലെ ഏറ്റവും പൊക്കമുള്ള കുട്ടിയായിരുന്നു ദീപിക; കലാലയ ഓർമകൾ പങ്കിട്ട് മംമ്‌ത

5 അടി 9 ഇഞ്ചുള്ള ദീപിക പദുക്കോൺ തന്റെ കോളേജ് ജൂനിയറായിരുന്നെന്ന് മംമ്ത മോഹൻദാസ്

5 അടി 9 ഇഞ്ചുള്ള ദീപിക പദുക്കോൺ തന്റെ കോളേജ് ജൂനിയറായിരുന്നെന്ന് മംമ്ത മോഹൻദാസ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mamta Mohandas| Deepika Padukone| Bollywood Actress

മംമ്ത മോഹൻദാസിന്റെ കോളേജ് ജൂനിയറായിരുന്നു ദീപിക പദുക്കോൺ, Photo: Entertainment Desk/ IE Malayalam

മലയാളികൾക്ക് ഏറെയിഷ്ടമാണ് മംമ്തയെ. മയൂഖം മുതലിങ്ങോട്ട് ലൈവ് വരെയുള്ള ചിത്രങ്ങളിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രി. രണ്ടു തവണ കാൻസറിനോട് പൊരുതിയ മംമ്തയെ കരുത്തിന്റെ പ്രതീകമായാണ് പലരും വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ മംമ്തയുടെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

സ്‌കൂൾ കാലഘട്ടം ബഹ്റിനിൽ ചെലവഴിച്ച മംമ്ത ബാംഗ്ലൂർ കാർമൽ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. തന്റെ കോളേജിലെ ഒരു ജൂനിയർ പെൺകുട്ടിയെ പറ്റി മംമ്ത പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. ജൂനിയർ പെൺകുട്ടി വേറെയാരുമല്ല ബോളിവുഡിലെ താരസുന്ദരി ദീപിക പദുക്കോൺ ആണ്. കാർമൽ കോളേജിൽ മംമ്തയുടെ ജൂനിയറായിരുന്നു ദീപിക. ഫാൻസ് പേജായ ദീപിക ഹാർട്ട്ബീറ്റിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദീപിക സദസ്സിലിരിക്കുന്ന വേളയിലാണ് മംമ്ത സംസാരിക്കുന്നത്.

Advertisment

"എന്റെ ജൂനിയറായിരുന്നു ദീപിക. ഞങ്ങൾ ഒരുമിച്ച് ഗോവയിൽ പോയിട്ടുണ്ട്. ഞങ്ങളുടെ ഫീൽഡ് ട്രിപ്പായിരുന്നത്. ഞങ്ങൾ രണ്ടു പേരും ഒരു ബസ്സിലായിരുന്നു. ഇരട്ടകളായ തന്റെ സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുന്ന ദീപികയെ എനിക്കിപ്പോഴും ഓർമയുണ്ട്. കോളേജിലെ തന്നെ ഏറ്റവും പൊക്കമുള്ള കുട്ടിയായിരുന്നു ദീപിക. അവരുടെ സുഹൃത്തുക്കളാണെങ്കിൽ വളരെ പൊക്കം കുറഞ്ഞവരും. ഇവരെ മൂന്ന് പേരെയും ഒരുമിച്ച് കാണാൻ നല്ല രസമായിരുന്നു," മംമ്ത പറയുന്നു. 5.6

ഒരു സീനിയറെന്ന നിലയിൽ തന്റെ അഭിമാനമാണ് ദീപികയെന്നും ഇന്ത്യയെ ലോകത്തിനു മുൻപിലെത്തിച്ചതിനു ഒരുപാട് നന്ദിയെന്നും മംമ്ത പറയുന്നുണ്ട്. മംമ്തയുടെ വാക്കുകൾ വളരെ കൗതുകത്തോടെ കേട്ടിരിക്കുന്ന ദീപികയെ വീഡിയോയിൽ കാണാം.

2006ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം 'ഐശ്വര്യ'യിലൂടെയാണ് ദീപിക അഭിനയലോകത്തെത്തുന്നത്. പിന്നീട് ഷാരൂഖ് ഖാൻ ചിത്രം 'ഓം ശാന്തി ഓം' ലൂടെ ദീപിക കൂടുതൽ ജനപ്രീതി നേടി. രാജ്യത്തെ തന്നെ മുൻനിര നായികമാരിൽ ഒരാളാണ് ദീപികയിപ്പോൾ.

Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: