scorecardresearch

Latest News

നഷ്ടപ്പെട്ട ചിലത് തിരികെ പിടിക്കുമ്പോൾ, ബൈക്കിൽ കറങ്ങി മംമ്ത; വീഡിയോ

ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കിലാണ് മംമ്തയുടെ കറക്കം

mamta mohandas, mamta mohandas videos, mamta photos

കോവിഡ് കാലത്ത് നഷ്ടപ്പെട്ട ചില ഇഷ്ടങ്ങൾ തിരികെ പിടിക്കുകയാണ് നടി മംമ്ത മോഹൻദാസ്. ബഹ്റൈനിലൂടെ ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കിൽ കറങ്ങുന്ന ഒരു വീഡിയോയാണ് മംമ്ത ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്.

“എന്തിനാണ് മറ്റൊരാൾ നിങ്ങളെ റൈഡിനു കൊണ്ടുപോവാൻ കാത്തിരിക്കുന്നത്, നിങ്ങൾക്കു തന്നെ അതിനു സാധിക്കുമ്പോൾ” എന്ന ചോദ്യത്തോടെയാണ് മംമ്ത വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ബൈക്ക് ഓടിക്കുകയെന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വർഷങ്ങൾക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷവും മംമ്ത പങ്കിടുന്നു. സിനിമയിൽ ഒരു കരിയർ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ടൗണിലൂടെ സ്വതന്ത്രമായി ബൈക്ക് ഓടിച്ചു നടക്കാനുള്ള അവസരങ്ങൾ ഇല്ലാതാവുകയായിരുന്നുവെന്നും ആ പഴയ ബാംഗ്ലൂർ ദിവസങ്ങൾ തനിക്ക് മിസ് ചെയ്യുന്നുവെന്നും മംമ്ത കുറിക്കുന്നു.

Read more: ‘ഞാൻ ആരാ മോൾ’, പെരുമ്പാമ്പിനെ കയ്യിലെടുത്ത് മംമ്തയുടെ ഫൊട്ടോഷൂട്ട്; വീഡിയോ

അടിപൊളി എന്നാണ് മംമ്തയുടെ വീഡിയോയ്ക്ക് സൗബിൻ കമന്റ് ചെയ്തിരിക്കുന്നത്. ലെനയും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. “കില്ലർ! എന്നെയും ഒരു റൈഡിനു കൊണ്ടുപോവൂ,” എന്നാണ് ഡിഫോർ ഡാൻസിലൂടെ ശ്രദ്ധ നേടിയ ഡാൻസർ നീരജ് ബവ്‌ലേച്ചയുടെ കമന്റ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mamta mohandas riding harley davidson bike video