‘ഞാൻ ആരാ മോൾ’, പെരുമ്പാമ്പിനെ കയ്യിലെടുത്ത് മംമ്തയുടെ ഫൊട്ടോഷൂട്ട്; വീഡിയോ

പാമ്പിനെ കയ്യിൽ എടുത്തുളള മംമ്തയുടെ ഫൊട്ടോ കണ്ട പലരും യഥാർത്ഥ പാമ്പാണോ ഇതെന്ന ചോദ്യം ഉയർത്തിയിരുന്നു

mamtha mohandas, മംമ്ത മോഹൻദാസ്, mamta photoshoot, mamtha video, ie malayalam, ഐഇ മലയാളം

മംമ്ത മോഹൻദാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചൊരു വീഡിയോ കണ്ട് അമ്പരക്കുകയാണ് ആരാധകർ. പെരുമ്പാമ്പിനെ കയ്യിലെടുത്ത് ലാളിക്കുന്ന മംമ്തയാണ് വീഡിയോയിലുളളത്. മനോരമ കലണ്ടർ 2021 നുവേണ്ടിയായിരുന്നു മംമ്തയുടെ വ്യത്യസ്തമായ ഫൊട്ടോഷൂട്ട്.

പാമ്പിനെ കയ്യിൽ എടുത്തുളള മംമ്തയുടെ ഫൊട്ടോ കണ്ട പലരും യഥാർത്ഥ പാമ്പാണോ ഇതെന്ന ചോദ്യം ഉയർത്തിയിരുന്നു. മംമ്തയ്ക്ക് പാമ്പിനെ പിടിക്കാനുളള ധൈര്യമൊന്നും ഇല്ലെന്ന് ചില വിമർശനങ്ങളുമുണ്ടായി. ഇതിനൊക്കയുളള മറുപടിയാണ് താരം പോസ്റ്റ് ചെയ്ത വീഡിയോ.

Read More: നടൻ സന്തോഷ് കെ.നായരുടെ മകൾ വിവാഹിതയായി, ചിത്രങ്ങൾ

‘മിക്ക സമയത്തും ഞാൻ ചിന്തിക്കും, ശരിക്കും അത് യാഥാർഥ്യമായിരുന്നോ? അതെ, അവൾ യഥാർഥ പാമ്പ് തന്നെ…അല്ല പിന്നെ…ഞാൻ ആരാ മോൾ’ ഇതായിരുന്നു വിഡിയോ പോസ്റ്റ് ചെയ്ത് മംമ്ത കുറിച്ചത്.

പതിവു ഫൊട്ടോഷൂട്ടുകളിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു മനോരമ കലണ്ടറിനുവേണ്ടിയുളള ഇത്തവണത്തെ ഷൂട്ട്. പ്രകൃതിയോട് ഇഴചേർന്ന് വളർത്തുമൃഗങ്ങൾക്കൊപ്പം എന്നതായിരുന്നു ഇത്തവണത്തെ ഫോട്ടോഷൂട്ട് തീം. മംമ്തയെ കൂടാതെ വിജയ് സേതുപതി, ടൊവിനോ തോമസ്, നിത്യ മേനൻ എന്നിവരും ഫൊട്ടോഷൂട്ടിൽ ഭാഗമായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mamta mohandas photoshoot video

Next Story
നടൻ സന്തോഷ് കെ.നായരുടെ മകൾ വിവാഹിതയായി, ചിത്രങ്ങൾsanthosh k nair, സന്തോഷ് കെ.നായർ, santhosh k nair daugther, സന്തോഷ് കെ.നായരുടെ മകൾ, actor santhosh, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com