scorecardresearch

ഒരു ബിഗിനേഴ്സ് ലക്ക് എനിക്ക് ഉണ്ടായിരുന്നില്ല: മംമ്ത മോഹൻദാസ്

ഒരു രാത്രികൊണ്ട് സൂപ്പർസ്റ്റാർ ആവുക എന്നൊന്ന് എന്റെ കാര്യത്തിൽ സംഭവിച്ചിട്ടില്ല

ഒരു രാത്രികൊണ്ട് സൂപ്പർസ്റ്റാർ ആവുക എന്നൊന്ന് എന്റെ കാര്യത്തിൽ സംഭവിച്ചിട്ടില്ല

author-image
Entertainment Desk
New Update
Mamta Mohandas , മംമ്ത മോഹൻദാസ്, Mamta Mohandas films, Mamta mohandas photos, Forensic, Indian express malayalam, IE Malayalam

ജീവിതത്തിൽ ഒരു പോരാളിയാണ് മംമ്ത മോഹൻദാസ്. നടിയും ഗായികയുമായി തിളങ്ങി നിൽക്കുന്ന സമയത്താണ് മംമ്തയ്ക്ക് കാൻസർ ഉണ്ടെന്ന് അറിയുന്നത്. വർഷങ്ങളോളം നീണ്ട പോരാട്ടത്തിലൂടെ കാൻസറിനെ അതിജീവിച്ച മംമ്ത വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. ടൊവിനോ തോമസിനൊപ്പം 'ഫോറൻസിക്' എന്ന ചിത്രത്തിൽ നായികയായി വീണ്ടുമെത്തുകയാണ് താരം.

Advertisment

രോഗത്തോട് പടപൊരുതുമ്പോഴും സിനിമയിലേക്ക് തന്നെ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുന്നത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന ആഗ്രഹമായിരുന്നുവെന്ന് മംമ്ത. "ഒരു ബിഗിനേഴ്സ് ലക്ക് എനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. കാരണം ഞാൻ തുടക്കത്തിൽ ചെയ്ത ഒറ്റ സിനിമകളും വൻ സൂപ്പർഹിറ്റ് വിജയം ആയിരുന്നില്ല. അതു തന്നെയാണ് എന്നെ കൂടുതൽ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്.​ എനിക്ക് കൂടുതൽ മികച്ചതാവണമായിരുന്നു. എന്നെത്തന്നെ പ്രൂവ് ചെയ്യണമായിരുന്നു. ഒരു രാത്രികൊണ്ട് സൂപ്പർസ്റ്റാർ ആവുക എന്നൊന്ന് എന്റെ കാര്യത്തിൽ സംഭവിച്ചിട്ടില്ല." മംമ്ത മോഹൻദാസ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

View this post on Instagram

My Shades of Grey @labelmdesigners #saree #sarees #indian #designer #fashionista

A post shared by Mamta Mohandas (@mamtamohan) on

അനസ് ഖാനും ‘സെവൻത് ഡേ’യുടെ തിരക്കഥാകൃത്തായ അഖിൽ പോളും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഫോറൻസികി’ൽ ഒരു പൊലീസ് ഓഫീസറായാണ് മംമ്ത എത്തുന്നത്. മംമ്ത, ടൊവിനോ എന്നിവരെ കൂടാതെ ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ജുവിസ്‌ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: