മംമ്ത മോഹൻദാസിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ആരാധക ശ്രദ്ധ നേടുന്നു. വ്യത്യസ്ത കോസ്റ്റ്യൂമിലും ബാക്ഗ്രൗണ്ടിലുമുളളതാണ് ചിത്രങ്ങൾ. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അരുൺ മാത്യുവാണ് മംമ്തയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
പോരാളിയെ ഓർമിപ്പിക്കും വിധം കുതിരപ്പുറത്തേറിയിരിക്കുന്ന മംമ്തയെയും ചിത്രങ്ങളിൽ കാണാം. ലെന, ഗൗതമി നായർ, സയനോര അടക്കം നിരവധി പേർ മംമ്തയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾക്ക് കയ്യടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബഹ്റൈനിലൂടെ ഹാര്ലിഡേവിഡ്സണ് ബൈക്കിൽ കറങ്ങുന്ന ഒരു വീഡിയോ മംമ്ത പങ്കുവച്ചിരുന്നു. “എന്തിനാണ് മറ്റൊരാൾ നിങ്ങളെ റൈഡിനു കൊണ്ടുപോവാൻ കാത്തിരിക്കുന്നത്, നിങ്ങൾക്കു തന്നെ അതിനു സാധിക്കുമ്പോൾ” എന്ന ചോദ്യത്തോടെയാണ് മംമ്ത വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ബൈക്ക് ഓടിക്കുകയെന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വർഷങ്ങൾക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷവും മംമ്ത പങ്കിട്ടു. സിനിമയിൽ ഒരു കരിയർ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ടൗണിലൂടെ സ്വതന്ത്രമായി ബൈക്ക് ഓടിച്ചു നടക്കാനുള്ള അവസരങ്ങൾ ഇല്ലാതാവുകയായിരുന്നുവെന്നും ആ പഴയ ബാംഗ്ലൂർ ദിവസങ്ങൾ തനിക്ക് മിസ് ചെയ്യുന്നുവെന്നും മംമ്ത കുറിച്ചു.