പോർഷെയുടെ പൂജ, കുടുംബത്തോടൊപ്പം ഗുരുവായൂരിൽ; ചിത്രങ്ങളുമായി മംമ്ത

കാർ ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് മംമ്ത

അടുത്തിടെയാണ് മംമ്ത മോഹൻദാസ് തന്റെ സ്വപ്ന വാഹനമായ പോർഷെ 911 കരേര എസ് സ്വന്തമാക്കിയത്. തന്റെ സ്വപ്നം യാഥാർ ത്ഥ്യമായതിന്റെ സന്തോഷം മംമ്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കാർ ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് മംമ്ത.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മംമ്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മംമ്‌തയുടെ അച്ഛനും അമ്മയും ചിത്രത്തിലുണ്ട്. കാറിനുള്ളിൽ സന്തോഷവതിയായി ഇരിക്കുന്ന മംമ്തയെയും ചിത്രത്തിൽ കാണാം.

Also Read: അന്ന് ക്യാമറയ്ക്ക് മുന്നിൽ വരാൻ കഷ്ടപ്പെട്ടയാൾ; ഇന്ന് 200 ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുമ്പോൾ

നേരത്തെ തന്റെ സ്വപ്നം യാഥാർത്ഥ്യമായി മാറുകയാണെന്ന് പറഞ്ഞുകൊണ്ടണ് മംമ്ത പുതിയ കാറിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകരുമായി പങ്കുവച്ചത്. മഞ്ഞ നിറത്തിലുള്ള പോർഷെ കരേര കൊച്ചിയിലെ പോർഷെ ഡീലർഷിപ്പിൽ നിന്നുമാണ് മംമ്ത വാങ്ങിയത്.

 കേരളത്തിൽ വ്യാപകമായി കാണുന്ന ആഡംബര കാറുകൾക്ക് പകരം വാഹന പ്രേമികൾ കാര്യമായി ഉപയോഗിക്കുന്ന ഒരു കാറാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 1.84 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 

വാഹനപ്രിയ ആയ മംമ്ത ഇതിനു മുൻപും തന്റെ വാഹന പ്രേമം സാമൂഹ്യ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലൂടെ ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കിൽ കറങ്ങുന്ന ഒരു വീഡിയോ മംമ്ത ഈ വർഷം ഏപ്രിലിൽ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ബൈക്ക് ഓടിക്കുകയെന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വർഷങ്ങൾക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷം പങ്കിടുന്നതായും മംമ്ത അന്ന് പറഞ്ഞിരുന്നു. ഒരു കരിയർ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ടൗണിലൂടെ സ്വതന്ത്രമായി ബൈക്ക് ഓടിച്ചു നടക്കാനുള്ള അവസരങ്ങൾ ഇല്ലാതാവുകയായിരുന്നുവെന്നും ആ പഴയ ബാംഗ്ലൂർ ദിവസങ്ങൾ തനിക്ക് മിസ് ചെയ്യുന്നുവെന്നും മംമ്ത വീഡിയോക്കൊപ്പം കുറിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mamta mohandas new car porsche 911 carrera s pooja photos

Next Story
ഇടിക്കൂട്ടിലെ രാജാവ് ഇന്ത്യൻ സിനിമയിലേക്ക്; വിജയ് ദേവരകൊണ്ട ചിത്രത്തിൽ മൈക്ക് ടൈസൺliger, liger movie, mike tyson liger, mike tyson vijay deverakonda, vijay deverakonda, liger film updates, liger movie cast, മൈക്ക് ടൈസൺ, വിജയ് ദേവരകൊണ്ട, വിജയ് ദേവരക്കൊണ്ട, ലിഗർ, ലൈഗർ, film news, malayalam news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com