സംവൃതാ സുനിലും മംമ്ത മോഹന്‍ദാസും .  2012ലാണ് ഇവര്‍ ഒരുമിച്ചത്.  ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അരികെ’ എന്ന ചിത്രത്തില്‍.  അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ അവര്‍ കണ്ടു മുട്ടിയിരിക്കുന്നു, കാലിഫോര്‍ണിയയില്‍.  വിവാഹ ശേഷം സംവൃത അവിടെയാണ് താമസം.  ചിത്രം പങ്കു വച്ചിരിക്കുന്നത് മംമ്തയാണ്.

കടപ്പാട്: ഇന്‍സ്റ്റാഗ്രാം

ഒരു പാട് സംസാരിച്ചു എന്നും, അമ്മു എന്ന് വിളിക്കുന്ന സംവൃത തനിക്കായി ബിരിയാണിയും മംഗോ ചീസ് കേക്കും ഉണ്ടാക്കി തന്നു എന്നും മംമ്ത പറയുന്നു. പഴയ കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമായ സംവൃതയെ കണ്ടതില്‍ സന്തോഷമുണ്ടെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും അമ്മമ്മാര്‍ ഒരുമിച്ചു പഠിച്ചവരാണെന്നും മംമ്ത കുറിച്ചു.

‘അയാളും ഞാനും തമ്മില്‍’ എന്ന ലാല്‍ ജോസ് ചിത്രത്തിലാണ് സംവൃത അവസാനമായി അഭിനയിച്ചത്.  മംമ്തയുടേതായി ഒടുവില്‍ പുറത്തു വന്ന ചിത്രം ‘ഗൂഢാലോചന’ യാണ്.  വേണു സംവിധാനം ചെയ്യുന്ന ‘കാര്‍ബണ്‍’ ആണ് മംമ്തയുടെ ഏറ്റവും പുതിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ