scorecardresearch

എന്റെ നിറം നഷ്ടപ്പെടുന്നു; രോഗവിവരം വെളിപ്പെടുത്തി മംമ്ത മോഹൻദാസ്

ഓട്ടോ ഇമ്യൂണൽ അസുഖമായ വിറ്റിലിഗോയോട് പോരാടുകയാണ് മംമ്ത ഇപ്പോൾ

എന്റെ നിറം നഷ്ടപ്പെടുന്നു; രോഗവിവരം വെളിപ്പെടുത്തി മംമ്ത മോഹൻദാസ്

രണ്ടു തവണ കാൻസറിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച നടിയാണ് മംമ്ത മോഹൻദാസ്. അപാരമായ മനക്കരുത്തോടെ കാൻസറിനോട് പൊരുതിയും കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വരുതിയിലാക്കുകയായിരുന്നു താരം. വ്യായാമം എന്നതിന് തന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പലപ്പോഴും ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മംമ്ത വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷണങ്ങൾ അവസാനിക്കുന്നില്ലെന്നും പുതിയൊരു അസുഖവുമായുള്ള പോരാട്ടത്തിലാണ് താനെന്നും തുറന്നുപറയുകയാണ് മംമ്ത ഇപ്പോൾ. തനിക്ക് ഓട്ടോ ഇമ്യൂൺ ഡിസീസാണെന്നാണ് മംമ്ത വെളിപ്പെടുത്തുന്നത്. ‘പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന്‌ കണ്ടെത്തിയിരിക്കുന്നു. മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ. നിന്റെ അനു​ഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും,’ മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് മംമ്ത കുറിച്ചതിങ്ങനെ.
ഓട്ടോ ഇമ്യൂൺ അസുഖമായ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗമാണ് തനിക്കെന്ന് ഹാഷ് ടാഗുകളിൽ മംമ്ത സൂചിപ്പിക്കുന്നു.

ഫൊറൻസിക് , ലാൽ ബാഗ്, മ്യാവൂ, ജനഗണമന തുടങ്ങിയ ചിത്രങ്ങളെല്ലാം മംമ്തയുടേതായി പോയ വർഷങ്ങളിൽ തിയേറ്ററിൽ എത്തിയിരുന്നു. പൃഥ്വിരാജ് നായകനാകുന്ന മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് തുടങ്ങിയ മലയാളം ചിത്രങ്ങളും ഏതാനും തമിഴ്, തെലുങ്ക് ചിത്രങ്ങളും മംമ്തയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mamta mohandas diagnosed with autoimmune disease vitiligo

Best of Express