പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷത്തിലാണ് മംമ്ത മോഹൻദാസ്. നീണ്ട പതിനൊന്നു വര്‍ഷത്തിനൊടുവിലാണ് കൊച്ചിയില്‍ വീട് സ്വന്തമാക്കിയത്. കാത്തിരുന്ന ആഗ്രഹം സഫലമായപ്പോൾ പിന്നെ വെക്കേഷൻ കൂടി ആകാമെന്ന് താരം കരുതി. കാലിഫോർണിയയിലേക്കാണ് മംമ്ത ഇത്തവണ പോയത്.
കാലിഫോർണിയയിലെ വെക്കേഷൻ ആഘോഷമാക്കുകയാണ് മംമ്ത മോഹൻദാസ്. അവധിയാഘോഷത്തിൽനിന്നുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വിംസ്യൂട്ടിലുള്ള ചിത്രങ്ങളും കാലിഫോർണിയയിലെ മനോഹരമായ കാഴ്ചകളും മംമ്ത ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.
2022 ൽ മംമ്തയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. ഫൊറൻസിക് എന്ന സിനിമയിലെ നായികാ വേഷത്തിനു ശേഷം ലാൽ ബാഗ്, മ്യാവൂ തുടങ്ങിയ സിനിമകളിലും മംമ്ത അഭിനയിച്ചിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് മംമ്തയുടെ മലയാളം പ്രോജക്ടുകൾ. തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്തയുടെ സിനിമകൾ ഒരുങ്ങുന്നുണ്ട്.
Read More: പോർഷെയുടെ പൂജ, കുടുംബത്തോടൊപ്പം ഗുരുവായൂരിൽ; ചിത്രങ്ങളുമായി മംമ്ത