Latest News

മറിയത്തിന് ഉപ്പാടെയും വല്ല്യുപ്പയുടെയും ആശംസകൾ

ദുൽഖറിന്റെ ആരാധകരെല്ലാം ചേർന്ന് രാവിലെ മുതൽ തന്നെ കുഞ്ഞിന്റെ പിറന്നാൾ സമൂഹ മാധ്യമങ്ങളിൽ വലിയ ആഘോഷമാക്കിയിരുന്നു

ദുൽഖറിന്റെ മാലാഖ മറിയത്തിന്റെ പിറന്നാൾ ബുധനാഴ്ചയായിരുന്നു. ദുൽഖറിന്റെ ആരാധകരെല്ലാം ചേർന്ന് രാവിലെ മുതൽ തന്നെ കുഞ്ഞിന്റെ പിറന്നാൾ സമൂഹ മാധ്യമങ്ങളിൽ വലിയ ആഘോഷമാക്കിയിരുന്നു. പിന്നീടാണ് കുഞ്ഞു മറിയത്തിന് ഏറെ പ്രിയപ്പെട്ട ഉപ്പാടെയും വല്ല്യുപ്പയുടെയും ആശംസകൾ എത്തിയത്. അതോടെ ആരാധകരും അത് ആഘോഷമാക്കി.

“എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ” എന്ന് കുഞ്ഞു മറിയത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ. അധികം വൈകാതെ മകളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖറിന്റെയും ആശംസ എത്തി. കുഞ്ഞിന്റെ അടുത്ത് ഇല്ലാതിരിക്കുമ്പോൾ കുഞ്ഞിന്റെ ജനനം മുതലുള്ള ചിത്രങ്ങൾ നോക്കി ഇരിക്കലാണ് പതിവ് എന്നെല്ലാം പറഞ്ഞ് ഒരു കുറിപ്പോടെയായിരുന്നു ദുൽഖർ മകളെ പിറന്നാൾ ആശംസിച്ചത്.

“നമുക്ക് ഈ ചിത്രങ്ങള്‍ ഒരു വാര്‍ഷിക ചിത്രങ്ങളാക്കി മാറ്റണം. മറി, നിനക്ക് എന്താ തോന്നുന്നത്? ഞാന്‍ ദൂരെ ആയിരിക്കുമ്പോള്‍ ചെയ്യുന്ന ഒരു ഇഷ്ടപ്പെട്ട കാര്യം, നീ ജനിപ്പോള്‍ മുതലുള്ള ഓരോ ഫോട്ടോയും നോക്കുക എന്നതാണ്. നിന്റെ അടുത്ത് നിന്ന് മാറി നിൽക്കുമ്പോൾ അത് മറികടക്കാനുള്ള ഒരു പോംവഴി അതാണ്. ഇതിനെല്ലാം എപ്പോഴും എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ലോക്ക്ഡൗണിൽ നീ ആഘോഷിക്കുന്ന രണ്ടാമത്തെ പിറന്നാളാണ് ഇത്. നിനക്കൊപ്പം ഇപ്പോൾ സുഹൃത്തുക്കള്‍ ആരുമില്ല. എന്നിട്ടും നീ നല്ല സന്തോഷവതിയായി ഇരിക്കുന്നു. എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടേ. ഞങ്ങളുടെ കുടുംബത്തിന് ഇതില്‍ കൂടുതലൊന്നും ചോദിക്കാന്‍ കഴിയില്ല. കാരണം നീയാണ് ഞങ്ങളുടെ സന്തോഷവും അനുഗ്രഹവും, അതുപോലെ ഞങ്ങളുടെ പുഞ്ചിരിയും എല്ലാം നീയാണ്” – ദുൽഖർ കുറിച്ചു.

ഇവർക്ക് പുറമെ നസ്രിയയും കുഞ്ചാക്കോ ബോബനും ദുൽഖറിന്റെ അടുത്ത സുഹൃത്തും നടനുമായ ജേക്കബ് ഗ്രിഗറിയും കുഞ്ഞു മറിയത്തിന് ആശംസകളുമായി എത്തിയിരുന്നു.

Read Also: മറിയത്തിന്റെ അടുത്ത പിറന്നാൾ ആഘോഷമാക്കുമെന്ന് ഇസുകുട്ടൻ

“ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ. എന്റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു,” പിറന്നാള്‍ ആശംസിച്ചു കൊണ്ട് നസ്രിയ പറഞ്ഞത് ഇങ്ങനെയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mamootty and dulquer wish maryam on birthday

Next Story
മറിയത്തിന്റെ അടുത്ത പിറന്നാൾ ആഘോഷമാക്കുമെന്ന് ഇസുകുട്ടൻkunchacko boban, izahak kunchacko, nazriya, dulquer salmaan,dulquer salmaan daughter, dulquer salmaan wife, dulquer salmaan family, dulquer salmaan daughter name, dulquer salmaan daughter age
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express