മമ്മൂട്ടി നായകനായി എത്തുന്ന ദ ഗ്രെയിറ്റ് ഫാദർ എന്ന ചിത്രത്തിന്റെ പുതിയ ടീസർ എത്തി. മികച്ച പശ്ചാത്തല സംഗീതവും മമ്മൂട്ടിയുടെ മാസ് എൻട്രിയുമാണ് ടീസറിൽ ഉള്ളത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം ഈ മാസം 30 നാണ് തിയറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടിയേക്കൂടാതെ സ്നേഹ, ആര്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ചില ഭാഗങ്ങൾ ഇന്ന് ലീക്കായിരുന്നു. ഇതിന് എതിരെ അണിയറ പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.
ആരാധകർ വലിയ പ്രതീക്ഷ വച്ച് പുലർത്തു ചിത്രം മാർച്ച് 30-നാണ് തീയറ്ററുകളിൽ എത്തുന്നത്. ഇതിന്റെ ഭാഗമായി ഫാന്‍സ് അസോസിയേഷനുകള്‍ ചിത്രത്തിന് വന്‍ വരവേല്പ് ഒരുക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ ചോര്‍ന്നത്. മാർച്ച് 30ന് കേരളത്തിലെ 150ല്‍പരം തിയറ്ററുകളില്‍ ആരാധകര്‍ക്കായി പ്രത്യേക ഷോ അടക്കം നടത്തി ചിത്രത്തെ സ്വീകരിക്കാനാണ് ആരാധകര്‍ തയ്യാറെടുക്കുന്നത്.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില്‍ കൂടാതെ ഓസ്ട്രേലിയയിലും റിലീസിന് മുമ്പ് ആരാധകര്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കളിലൊരാളായ ഷാജി നടേശന് ഐഇ മലയാളത്തോട് പറഞ്ഞു. ഇത് ആദ്യമായാണ് ഒരു മലയാള സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഓസ്ട്രേലിയയിലും റിലീസ് ആവുന്നത്.
30ന് കേരളത്തിൽ റിലീസ് ചെയ്യുന്ന സിനിമ 31ന് ഓസ്ട്രേലിയൻ തീയേറ്ററുകളിൽ എത്തും. സന്തോഷ് ശിവന്, ഷാജി നടേശന്, പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് ഓഗസ്റ്റ് സിനിമയുടെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റിലീസിന്റെ പിറ്റേന്ന് നടക്കുന്ന മോട്ടോര്‍വാഹന പണിമുടക്ക് ചിത്രത്തെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കെയാണ് ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതും അണിയറക്കാര്‍ക്ക് തലവേദനയാകുന്നത്. നേരത്തേയും പല സിനിമകളുടേയും നിര്‍ണായക ദൃശ്യങ്ങളും ചിത്രം മുഴുവനായും ചോര്‍ന്നിട്ടുണ്ട്.