മമ്മൂട്ടിയുടെ പഴയകാല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അതില്‍ കൂടുതലും മമ്മൂട്ടി മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ ഉള്ളതാണ്. ഇപ്പോള്‍ ഇതാ മമ്മൂട്ടിയുടെ ഒരു അത്യപൂര്‍വ ചിത്രം വീണ്ടും സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുന്നു.

മഹാരാജാസ് കോളേജിലെ ഒരു നാടകത്തിനു ശേഷം നാടക ടീമിനൊപ്പം ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയാണ് മലയാളികളുടെ പ്രിയതാരം. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് മമ്മൂട്ടി അഭിനയിച്ച ‘ആന്ദോളനം’ എന്ന നാടകത്തിന്റെ ടീമാണ് ഈ ചിത്രത്തിലുള്ളത്. നീട്ടി വളര്‍ത്തിയ മുടിയും തലയിലൊരു തൊപ്പിയുമായാണ് മമ്മൂട്ടിയുടെ ഇരിപ്പ്. പെട്ടന്ന് കണ്ടാല്‍ അത് മമ്മൂട്ടി തന്നെയാണോ എന്ന് നമുക്ക് തോന്നും.

ഇതിനു മുന്‍പും മമ്മൂട്ടിയുടെ മഹാരാജാസ് പഠന കാലത്തെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സഹപാഠിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കാർഷിക യൂണിവേഴ്‌സിറ്റി മുൻ വെെസ് ചാൻസിലറുമായ കെ.ആര്‍.വിശ്വംഭരനൊപ്പം മമ്മൂട്ടി ഇരിക്കുന്ന വളരെ പഴക്കമുള്ള ഒരു ചിത്രം ഇത്തരത്തിൽ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ടുമെലിഞ്ഞ ശരീരവും കട്ടി താടിയുമാണ് ആ ഫൊട്ടോയിലെ മമ്മൂട്ടിക്ക്.

മമ്മൂട്ടിയുടെ കുടുംബ ചിത്രങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

അജയ് വാസുദേവ് സംവിധാനം ചെയ്‌തിരിക്കുന്ന ‘ഷെെലോക്ക്’ ആണ് മമ്മൂട്ടിയുടേതായി 2020 ൽ പുറത്തിറങ്ങുന്ന ആദ്യ സിനിമ. ജനുവരി 23 നാണ് സിനിമയുടെ റിലീസ്. ‘രാജാധിരാജ’, ‘മാസ്റ്റർ പീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും കൈകോർക്കുന്ന ചിത്രം കൂടിയാണ് ഇത്. ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സാണ് ‘ഷെെലോക്ക്’ നിർമ്മിക്കുന്നത്. ‘അബ്രഹാമിന്റെ സന്തതികള്‍’, ‘കസബ’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

പിതാവ് ഇസ്‌മായിലിനും മകൻ ദുൽഖറിനൊപ്പം മമ്മൂട്ടി

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

മതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം മമ്മൂട്ടി

ഷൈലോക്ക് എന്ന പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഷേക്സ്പിയറിന്റെ ‘മർച്ചന്റ് ഓഫ് വെനീസ്’ എന്ന നാടകത്തിലെ കഥാപാത്രമാവും. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ ജീവിച്ചിരുന്ന അന്റോണിയോ എന്ന വ്യാപാരിയുടെ കഥ പറയുന്ന ‘മർച്ചന്റ് ഓഫ് വെനീസി’ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് ഷൈലോക്ക്. വെനീഷ്യൻ ജൂത പണമിടപാടുകാരനായ ഷൈലോക്കിനെ പ്രധാന എതിരാളികളിൽ ഒരാളായാണ് നാടകത്തിൽ ചിത്രീകരിക്കപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook