/indian-express-malayalam/media/media_files/uploads/2022/03/Mammootty-.jpg)
Photo: Screen Grab
ശ്രീനാഥ് ഭാസിയെ വിലക്കിയതിനെ കുറിച്ചുളള ചോദ്യത്തിനു മറുപടി നല്‍കി മമ്മൂട്ടി. റോഷാക്ക് എന്ന പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മമ്മൂട്ടി. "സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നു താരങ്ങളെ വിലക്കുന്നതു ശരിയാണോ?" എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
"വിലക്കുന്നത് ശരിയല്ല. വിലക്കു നീക്കിയെന്നാണ് ഞാന്‍ അറിഞ്ഞത്," മമ്മൂട്ടി പറഞ്ഞു. തൊഴില്‍ നിഷോധിക്കുന്നതു ശരിയല്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയിലാണ് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയത്. മാതൃക കാട്ടേണ്ടവരില്‍ നിന്ന് തെറ്റ് സംഭവിച്ച സാഹചര്യത്തില്‍ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്.
സംഭവത്തില്‍ അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. തെറ്റ് പറ്റിയതായും ഒരു പ്രത്യേക മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞുപോയതാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു. ഖേദം പ്രകടിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകയോട് ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും ചെയ്തതായും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.പിന്നീട് ശ്രീനാഥ് ഭാസി ക്ഷമ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവതാരക പരാതി പിന്‍വലിക്കുകയുണ്ടായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.