വർണാഭമായ കലാപരിപാടികളോടെ ഐഎസ്എൽ നാലാം സീസൺ പൂരത്തിന് ഇന്നലെ തുടക്കമായി. കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിലും തിളങ്ങിയത് മമ്മൂട്ടി തന്നെയായിരുന്നു. ബോളിവുഡ് നടൻ സൽമാൻ ഖാൻ ആയിരുന്നു മമ്മൂട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത്. മലയാള സിനിമയിലെ ടൈഗറെന്നും ലയണെന്നും വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സൽമാൻ ഖാൻ മെഗാസ്റ്റാറിനെ വേദിയിലേക്ക് വിളിച്ചത്.

Read More: ‘ഇത്തവണ നമ്മളടിക്കും’; ഐഎസ്എൽ ഉദ്ഘാടന വേദിയിൽ തിളങ്ങി മമ്മൂക്ക

കയ്യിൽ ബോളുമേന്തിയുളള മമ്മൂട്ടിയുടെ വരവ് കണ്ട് സൽമാൻ ഖാൻ പോലും ഒന്നു അമ്പരന്നു. വൻ കൈയ്യടികളോടെയാണ് ആരാധകർ മമ്മൂട്ടിയുടെ വരവിനെ സ്വീകരിച്ചത്. മമ്മൂട്ടി സ്റ്റേജിലെത്തിയിട്ടും കൈയ്യടികൾ നിലച്ചില്ല. മെഗാ സ്റ്റാറിന്റെ വരവിന് ആരാധകർ നൽകിയ വരവേൽപ് കണ്ട് വിശ്വസിക്കാനാവാതെ ഓ മൈ ഗോഡ് എന്നുപോലും സൽമാൻ ഖാൻ പറഞ്ഞുപോയി.

ഇംഗ്ലീഷിൽ തന്നെ കാണികളോട് സംസാരിച്ച മമ്മൂട്ടി പ്രസംഗത്തിലുടനീളം കയ്യടി ഏറ്റുവാങ്ങി. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിന് നഷ്ടമായ കിരീടം ഇത്തവണ നേടുമെന്ന് മമ്മൂട്ടി ഉറപ്പിച്ചു പറഞ്ഞു. പിന്നീട് മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ മാച്ച് ബോൾ കൈമാറാനും കളിക്കാരെ പരിചയപ്പെടാനുമെത്തിയപ്പോഴും അദ്ദേഹത്തോടൊപ്പം മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ