കൊച്ചി : കേരള രാജ്യാന്തരചലച്ചിത്രമേളയോട് അനുബന്ധിച്ച് കസബയുമായി ഉയര്‍ന്ന വിവാദത്തില്‍ മമ്മൂട്ടിയുടെ മറുപടി.

തനിക്ക് ഇക്കാര്യം പറഞ്ഞ് പാര്‍വതി അന്ന് തന്നെ ടെക്സ്റ്റ് ചെയ്തിരുന്നു എന്ന് പറഞ്ഞ മമ്മൂട്ടി, അതൊന്നും സാരമാക്കേണ്ടാതില്ലെന്നും ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒരു രീതിയാണ് എന്നും പാര്‍വ്വതിയെ ആശ്വസിപ്പിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അര്‍ത്ഥവത്തായ സംവാദങ്ങളാണ് വേണ്ടത് എന്ന് പറഞ്ഞ മമ്മൂട്ടി ‘ആവിഷ്കാരസ്വാതന്ത്ര്യം പോലെ പ്രധാനപ്പെട്ടതാണ് അഭിപ്രായസ്വാതന്ത്ര്യവും’ എന്നും പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്‍റെ ആരാധകര്‍ നടത്തുന്ന ആക്ഷേപങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ “എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാൻ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

മമ്മൂട്ടിപറഞ്ഞതിൻെറ ദൃശ്യങ്ങള്‍ ചാനല്‍  പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി തന്നോട് പറഞ്ഞതായ വിവരം ഫോണ്‍ വഴിയാണ് റിപ്പോര്‍ട്ടര്‍ വിശദീകരിക്കുന്നത്. പാര്‍വ്വതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണില്‍ ലഭ്യമായില്ല. പാർവ്വതി കുടുംബത്തോടൊപ്പം പുതുവത്സരമാഘോഷിക്കുവാന്‍ ദുബൈയില്‍ ആണെന്നാണ് ലഭിക്കുന്ന വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook