ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സൽമാന്റെ അഞ്ചാം ജന്മദിനമാണിന്ന്. മറിയത്തിന് പിറന്നാള്‍ സ്നേഹമറിയിച്ചുകൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.
“എന്റെ മാലഖയ്ക്കിന്ന് അഞ്ച് വയസ്”, എന്ന കുറിപ്പോടെയാണ് മറിയത്തിനൊപ്പമുള്ള ചിത്രം മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ ദുല്‍ഖറും ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പോടെ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു
“എന്റെ കുഞ്ഞു പാവയ്ക്കിന്ന് അഞ്ചാം ജന്മദിനം! വർഷം മുഴുവനും നീ കാത്തിരിക്കുന്ന ആ ദിവസം ഇതാ വന്നിരിക്കുന്നു, ഏറ്റവും സന്തോഷകരമായ ജന്മദിനമായിരിക്കട്ടെ രാജകുമാരീ. നക്ഷത്രകൂട്ടം, നിലാവ്, മഴവില്ലുകൾ, മിന്നാമിനുങ്ങുകളുടെ തിളക്കം, പിക്സി മിസ്ചീഫ്, പൂമ്പാറ്റ ചിറകുകൾ എന്നിവയാൽ നീ നമ്മുടെ വീടിനെ ഒരു സാങ്കൽപ്പികലോകമാക്കുന്നു. ഞങ്ങൾ എല്ലാവരും കടൽക്കൊള്ളക്കാരും ലോസ്റ്റ് ബോയ്സും നീയാകുന്ന ടിങ്കർബെല്ലിന്റെ വെൻഡി ഡാർലിംഗുമാവുന്നു. ഞങ്ങളെല്ലാവരും നിനക്കൊപ്പം സ്നോമാനെ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് ഞങ്ങളാരും ബ്രൂണോയെക്കുറിച്ച് സംസാരിക്കില്ല! നിന്നോടൊത്തുള്ള എല്ലാ ദിവസവും അത്ഭുതകരമാണ്. നിന്നോടൊപ്പം ഇതൊരു പുതിയ ലോകമാണ്,” ദുല്‍ഖര്‍ കുറിച്ചു.
Also Read: ഉപ്പ വഴക്ക് പറഞ്ഞാൽ എങ്ങോട്ട് വരണമെന്ന് നിനക്കറിയാമല്ലോ?; മറിയത്തോട് നസ്രിയ