scorecardresearch

സിനിമയിലെ രാഷ്ട്രീയം; പൗരത്വ ബില്ലിനെ എതിര്‍ത്ത് ‘ഉണ്ട’ ടീം, ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്

സിനിമയിലെ രാഷ്ട്രീയം; പൗരത്വ ബില്ലിനെ എതിര്‍ത്ത് ‘ഉണ്ട’ ടീം, ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധം
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഐ എഫ് എഫ് കെയില്‍ ഉണ്ട ടീം നടത്തിയ

തിരുവനന്തപുരം: രാജ്യത്ത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായ പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ത്ത് ഉണ്ട സിനിമ ടീം. ഉണ്ട സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധിച്ചു. ഖാലിദ് റഹ്‍മാൻ ഒരുക്കിയ മമ്മൂട്ടി ചിത്രം ‘ഉണ്ട’ യുടെ പ്രദർശനവേദിയിലാണ് അണിയറ പ്രവർത്തകർ തന്നെ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധമുയർത്തിയത്.

Read Also: ഇന്നലെ പരിശീലനത്തിനിറങ്ങി; പക്ഷേ, സഞ്ജു കളിച്ചേക്കില്ല

ചിത്രത്തിന്റെ എഴുത്തുക്കാരൻ ഹർഷാദ്, സംവിധായകൻ ഖാലിദ് റഹ്‍മാൻ എന്നിവരുൾപ്പടെ ചിത്രത്തിലെ താരങ്ങൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. എന്‍ആര്‍സി, ഭേദഗതി ബില്ലിനെതിരായ പ്ലക്കാര്‍ഡുമായാണ് സംഘം വേദിയിലെത്തിയത്. ഇന്നലെയാണ് ചലച്ചിത്ര മേളയിൽ ‘ഉണ്ട’യുടെ പ്രദർശനം നടന്നത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്. ബിൽ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ പാസാക്കിയിരുന്നു. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് പൗരത്വ ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. രാത്രി ഏറെ വൈകിയുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി 12.02 നാണ് വിവാദ ബില്‍ ലോക്‌സഭ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 311 പേര്‍ വോട്ട് ചെയ്തു. എതിര്‍ത്ത് വോട്ട് ചെയ്തത് 80 പേര്‍ മാത്രം. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. രാജ്യസഭയിലും ബില്‍ പാസാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി സര്‍ക്കാര്‍.

Read Also: എല്ലാ പുസ്‌തകങ്ങളും എല്ലാവര്‍ക്കും വായിക്കാന്‍ പറ്റണമെന്നില്ല; വിവാഹമോചനത്തെ കുറിച്ച് ശ്വേതയുടെ വെെകാരിക കുറിപ്പ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഷാ മറുപടി പറഞ്ഞു. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതല്ല ബില്‍ എന്നായിരുന്നു ഷാ ലോക്‌സഭയില്‍ പറഞ്ഞത്. പൗരത്വ ഭേദഗതി ബില്‍ പാസായതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിൽ പാസായ ബില്ലിന് വൻ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വീണ്ടും ബിൽ ലോക്‌സഭയിലെത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammoottys unda team protest against nrc amendment bill