രഞ്ജിതിന്റെയും പത്മകുമാറിന്റെയും അസോസിയേറ്റായിരുന്ന ഗിരീഷ് ദാമോദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ ട്രെയിലര്‍ പുറത്തുവന്നു. നെഗറ്റീവ് റോളിലായിരിക്കും മമ്മൂട്ടി എത്തുക എന്ന പ്രചരണത്തിന് ആക്കംകൂട്ടുന്നതാണ് ചിത്രത്തിന്റെ ട്രെയിലറെങ്കിലും വഴിത്തിരിവുകളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലായാണ് താരം എത്തിയത്. അതിലൊരു കഥാപാത്രമാണ് നെഗറ്റീവ് വേഷത്തിലെത്തിയത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോള്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അതിനിടയില്‍ അങ്കിളിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 27ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മിഡില്‍ ക്ലാസ് കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ