scorecardresearch

എനിക്കു വയ്യാതായപ്പോൾ മെഴുകുതിരി കത്തിക്കാത്ത, വഴിപാട് കഴിക്കാത്ത, ഒരു നേരം ദുആ ചെയ്യാത്ത മലയാളികൾ ഇല്ല: മമ്മൂട്ടി

കേരളം വൈവിധ്യങ്ങളുടെ ഉദ്യാനമാണ്, താന്‍ അഹങ്കാരിയെന്ന് പറഞ്ഞവര്‍ വരെ തനിക്കായി പ്രാർത്ഥിച്ചെന്നും മലയാളിയുടെ സാമൂഹിക മൂലധനം സഹവര്‍ത്തിത്വമാണെന്നും മമ്മൂട്ടി പറഞ്ഞു

കേരളം വൈവിധ്യങ്ങളുടെ ഉദ്യാനമാണ്, താന്‍ അഹങ്കാരിയെന്ന് പറഞ്ഞവര്‍ വരെ തനിക്കായി പ്രാർത്ഥിച്ചെന്നും മലയാളിയുടെ സാമൂഹിക മൂലധനം സഹവര്‍ത്തിത്വമാണെന്നും മമ്മൂട്ടി പറഞ്ഞു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty

മമ്മൂട്ടി

ഒരു രോഗകാലം കഴിഞ്ഞ് വീണ്ടും സിനിമയിലും പൊതുപരിപാടികളിലും സജീവമാകുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. കഴിഞ്ഞ ദിവസം എറണാകുളത്തു നടക്കുന്ന ഹോർത്തൂസ് സാഹിത്യോൽസവത്തിന്റെ ഉദ്ഘാടനത്തിനെത്തിയതും മമ്മൂട്ടിയായിരുന്നു.

Advertisment

Also Read: നീ ജനിച്ച ദിവസമാണ് ലോകത്തിലെ ഏറ്റവും വിലയേറിയ നിധി എനിക്ക് കിട്ടിയത്; കുഞ്ഞാറ്റയോട് ഉർവശി

ഹൃദയസ്പർശിയായ നിരവധി നിമിഷങ്ങൾക്കാണ് ഹോർത്തൂസ് വേദി സാക്ഷിയായത്. കേരളം വൈവിധ്യങ്ങളുടെ ഉദ്യാനമാണെന്ന് പറഞ്ഞ മമ്മൂട്ടി രോഗാവസ്ഥയിൽ തനിക്കുവേണ്ടി പ്രാര്‍ഥിച്ചവരെ ഓർക്കുകയും നന്ദി പറയുകയും ചെയ്തു. താന്‍ അഹങ്കാരിയെന്ന് പറഞ്ഞവര്‍ വരെ തനിക്കായി പ്രാർത്ഥിച്ചെന്നും മലയാളിയുടെ സാമൂഹിക മൂലധനം സഹവര്‍ത്തിത്വമാണെന്നും മമ്മൂട്ടി പറഞ്ഞു. 

Also Read: മകളുടെ പേര് വെളിപ്പെടുത്തി സിദ്ധാർത്ഥും കിയാരയും

"സാമൂഹിക മൂലധനമെന്ന് പറയുന്നത് പരസ്പര വിശ്വാസവും സ്നേഹവുമാണ്. അത് നമ്മൾ ഒരുപാട് പ്രാവശ്യം കണ്ടിട്ടുള്ളതാണ്. ലോകത്തിന് മുന്നിൽ തെളിയിച്ചിട്ടുള്ളതുമാണ്. ആ അനുഭവം തന്നെയാണ് എനിക്കും ഉണ്ടായത്. ഞാനൊരു രോഗാവസ്ഥയിൽ പെട്ട് വിശ്രമവേളയിലേക്ക് പോയപ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കാത്ത എനിക്ക് വേണ്ടി പള്ളിയിൽ ഒരു മെഴുകുതിരിയെങ്കിലും കത്തിക്കാത്ത ഒരു വഴിപാട് കഴിക്കാത്ത പള്ളിയിൽ പ്രാർത്ഥിക്കുമ്പോൾ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികൾ ഉണ്ടാവില്ല. അത് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. അത് തന്നെയാണ് ഞാൻ നേരത്തെ പറഞ്ഞ സോഷ്യൽ ക്യാപിറ്റൽ. എന്നെ പറ്റി ഒരുപാട് ആരോപണങ്ങളുണ്ട്. ഞാൻ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്... ​ഗർവുള്ളവനാണ്, ക്ഷിപ്രകോപിയാണ് എന്നൊക്കെ. ഈ പറഞ്ഞവരൊക്കെ കൂടിയും എനിക്ക് വേണ്ടി പ്രാർത്ഥിച്ചു," മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ. 

Advertisment

Also Read: നൃത്തം മറന്നു, ഓർമ്മകൾ മായുന്ന ലോകത്ത് ഭാനുപ്രിയ; ഭർത്താവിൻ്റെ മരണശേഷം നടിയുടെ ജീവിതത്തിൽ സംഭവിച്ചത്?

Also Read:

അതേസമയം, തനിക്ക് ‘മമ്മൂട്ടി’ എന്ന് പേരിട്ട സുഹൃത്തിനെ വേദിയിലേക്ക് ക്ഷണിച്ച് സദസ്സിന് പരിചയപ്പെടുത്തി കൊടുക്കാനും മമ്മൂട്ടി മറന്നില്ല. എടവനക്കാട് സ്വദേശി ശശിധരനെയാണ് മമ്മൂട്ടി വേദിയിലേക്ക് വിളിച്ചു വരുത്തിയത്. ഇങ്ങനെ നാലുപേര് കാണുന്ന അവസരത്തില്‍ ഇയാളെ പരിചയപ്പെടുത്തണം എന്ന് തനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നുവെന്ന മുഖവുരയോടെയാണ് മമ്മൂട്ടി ശശിധരനെ വേദിയിലേക്ക് ക്ഷണിച്ചത്. 

Also Read: അഞ്ചാം വയസ്സിൽ ലോക റെക്കോർഡ്; ബുദ്ധിശക്തിയിൽ അച്ഛനെ വെല്ലും അല്ലു അർഹ

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: