scorecardresearch

കുട്ടിക്കൂട്ടത്തിനൊപ്പം പയറ്റി മമ്മൂക്ക; വൈറലായി വീഡിയോ

Mammootty: കുട്ടികളെ നോക്കി താരം അവർക്കൊപ്പം വാം അപ്പ് ചെയ്യുന്നതിന്റെയും കുട്ടികൾക്ക് മിഠായി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്

Mammootty: കുട്ടികളെ നോക്കി താരം അവർക്കൊപ്പം വാം അപ്പ് ചെയ്യുന്നതിന്റെയും കുട്ടികൾക്ക് മിഠായി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty Childrens Day

രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ്. ശിശുദിനത്തിൽ മമ്മൂട്ടി കമ്പനി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കരാട്ടെ പരിശീലിക്കുന്ന ഒരു പറ്റം കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്ന മമ്മൂട്ടിയെ ആണ് വീഡിയോയിൽ കാണാനാവുക. 

Advertisment

Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയും നായിക; 223 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?

കുട്ടികളെ നോക്കി അവർക്കൊപ്പം താരം വാം അപ്പ് ചെയ്യുന്നതും വീഡിയോയിൽ കാണാം. കുട്ടികൾക്ക് മിഠായി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കളങ്കാവൽ ലൊക്കേഷനിൽ നിന്നും പകർത്തിയതാണ് ഈ വീഡിയോ. 

Also Read: മോഹൻലാൽ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി, വിവാദ നായിക; ആളെ മനസ്സിലായോ?

Advertisment

ഒരിടവേളയ്ക്കു ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കളങ്കാവൽ.' ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകർ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. 

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

വിനായകനും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനുമാണ് ചിത്രത്തിൽ എന്നാണ് റിപ്പോർട്ട്.ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നത്.

Also Read: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറാക്കിൾ'

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: