മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. നിരവധി മലയാള സിനിമകള്‍ക്കൊപ്പം ഉലകനായകന്‍ കമല്‍ ഹാസന്റെ ഉത്തമവില്ലനും വിശ്വരൂപം 2 എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച ആളാണ് ഷാംദത്ത് സൈനുദ്ദീന്‍.

മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ പ്ലേ ഹൗസ് പിക്ചേഴ്സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ സസ്പെൻസ് ത്രില്ലർ നവംബറിൽ റിലീസ് ചെയ്യാനാണ് നീക്കം. മമ്മൂട്ടി ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ധർമ്മജൻ, ലിജോമോൾ, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അതേ സമയം ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന മാസ്റ്റർപീസിന്റെ റിലീസ് ക്രിസ്മസിലേക്ക് മാറ്റി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇനി പത്തുദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ