scorecardresearch

'കുട്ടികളല്ലെ, അവരെന്തെങ്കിലും പറഞ്ഞോട്ടെ'; പാര്‍വതിയോട് പരിഭവം ഇല്ലാതെ മമ്മൂട്ടി

'പാർവതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ ഒന്നും എനിക്കില്ല. ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെ പ്രായം മാത്രം- സിദ്ദിഖ്

'പാർവതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ ഒന്നും എനിക്കില്ല. ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെ പ്രായം മാത്രം- സിദ്ദിഖ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'കുട്ടികളല്ലെ, അവരെന്തെങ്കിലും പറഞ്ഞോട്ടെ'; പാര്‍വതിയോട് പരിഭവം ഇല്ലാതെ മമ്മൂട്ടി

മമ്മൂട്ടിചിത്രത്തിനെതിരായ നടി പാര്‍വതിയുടെ പരാമര്‍ശം വിവാദമായതോടെ പ്രതികരണവുമായി ചിത്രത്തിലെ അഭിനേതാവും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ സിദ്ദിഖ് രംഗത്ത്. മമ്മൂട്ടിയെ പോലുള്ള ഒരു നടന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് പാര്‍വതി പറഞ്ഞത് ആ കുട്ടിയുടെ അഭിപ്രായമാണെന്നും ആര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു നാടാണ് നമ്മുടേതെന്നും സിദ്ദിഖ് പറഞ്ഞു.

Advertisment

'പാർവതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാൻ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത് " കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ". പാർവതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ ഒന്നും എനിക്കില്ല. ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെ പ്രായം മാത്രം. (അതും എന്റെ മിടുക്കല്ല). ആ പ്രായം വച്ചുകൊണ്ടു ഒരു കാര്യം പറഞ്ഞോട്ടെ, കുട്ടീ നമ്മളൊക്കെ ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരല്ലേ അവിടെ ഞങ്ങൾ പെണ്ണുങ്ങൾ, നിങ്ങൾ ആണുങ്ങൾ എന്നൊക്കെ വേണോ ?? നമ്മൾ നമ്മൾ എന്ന് മാത്രം പോരേ' സിദ്ദിഖ് ചോദിച്ചു.

Read More: മീശ താഴ്ന്നു പോകാതിരിക്കാന്‍ പിരിച്ചു പിരിച്ചു കയറ്റുന്നവര്‍

'പാർവതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്നു അത് കേട്ടവര്‍ക്കും തോന്നി. നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിനെ തുടർന്നുണ്ടാവുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍ കാണേണ്ടേ? അല്ലാതെ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ എല്ലാവരും കേട്ട്കൊള്ളണം, അതിനെ എതിര്‍ത്ത് ആരും ഒന്നും പറയാന്‍ പാടില്ല എന്ന് ചിന്തിക്കുന്നത് ശരിയാണോ? ഇന്നിപ്പോ മറ്റൊരു സഹോദരി ഇറങ്ങിയിട്ടുണ്ട്, പാർവതിയെ എതിർക്കുന്നവരെയെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണമെന്ന് പറഞ്ഞു കൊണ്ട്. മമ്മൂട്ടിക്ക് അതാണോ പണി??, മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്?? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ ?? അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാധ്യത പാർവതിക്ക് തന്നെയാണെന്നും സിദ്ദിഖ് പറഞ്ഞു.

Advertisment

രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി കസബ എന്ന ചിത്രത്തെയും അതിലെ കഥാപാത്രത്തെയും സംഭാഷണങ്ങളെയും വിമര്‍ശിച്ചത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും ഇത്രയും വലിയൊരു സ്ഥാനത്തിരിക്കുന്ന നടന്‍ അങ്ങനെ പറയുമ്പോള്‍ അത് മഹത്വവത്കരിക്കപ്പെടുകയാണെന്നും അതുകൊണ്ട് ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു.

Read More: പാർവ്വതിക്കെതിരായ ആക്രമണം, നമ്മുടെ അസഹിഷ്ണുതയുടെ അടയാളം

എന്നാല്‍ പാര്‍വതി മമ്മൂട്ടിയെ ലക്ഷ്യം വച്ചും അപമാനിച്ചുമാണ് സംസാരിച്ചതെന്ന പേരില്‍ അവരെ കൂട്ടമായി സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചിരുന്നു. ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയിലെ ഏറ്റവും മികവുറ്റ നടന്മാരില്‍ ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിനും ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിനും ആരാധകരോടും നന്ദിയുണ്ടെന്ന് പറഞ്ഞ് പാര്‍വതി തന്നെ രംഗത്തെത്തിയിരുന്നു.

Parvathi Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: