മമ്മൂട്ടിയുടെ വസ്ത്രരീതിയെയും അദ്ദേഹം പിന്തുടരുന്ന ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ക്കും ആരാധകര്‍ ഏറെയാണ്. പ്രായം എത്ര തന്നെയായാലും മമ്മൂട്ടിയുടെ ഫാഷന്‍ സെന്‍സ് അദ്ദേഹത്തെ എന്നും യങ്ങായി നിര്‍ത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. പൊതു വേദികളില്‍ എത്തുന്ന മമ്മൂട്ടിയുടെ വസ്ത്രധാരണത്തെക്കുറിച്ചുളള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
പുതിയ ചിത്രമായ ‘കാതല്‍’ ന്റെ പൂജയ്ക്കായി എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.സ്റ്റൈലിഷ് ലുക്കിലെത്തിയ മമ്മൂട്ടി ധരിച്ചിരിക്കുന്ന ഷര്‍ട്ട് ദുല്‍ഖറിന്റെ അല്ലേയെന്നാണ് ആരാധകരുടെ സംശയം. ദുല്‍ഖര്‍ സീതാരാമത്തിന്റെ പ്രചരണ സമയത്തു ഈ ഷര്‍ട്ട് ധരിച്ചിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. എന്തിരുന്നാലും എല്ലാ തവണത്തയും പോലെ മമ്മുട്ടിയുടെ ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കൊച്ചിയില്‍ ആരംഭിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ കാതലിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് സോഷ്യൽ മീഡിയയിലും ട്വിറ്ററിലും തരംഗമായിരുന്നു.പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാള സിനിമയിലേയ്ക്കു തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച ‘റോഷാക്കിന്’ ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് ‘കാതൽ’.ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു.
കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ഗാനരചന അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ് മറ്റു പ്രവര്‍ത്തകര്‍.