മമ്മൂട്ടിയുടെ വസ്ത്രരീതിയെയും അദ്ദേഹം പിന്തുടരുന്ന ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ക്കും ആരാധകര്‍ ഏറെയാണ്. പ്രായം എത്ര തന്നെയായാലും മമ്മൂട്ടിയുടെ ഫാഷന്‍ സെന്‍സ് അദ്ദേഹത്തെ എന്നും യങ്ങായി നിര്‍ത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. പൊതു വേദികളില്‍ എത്തുന്ന മമ്മൂട്ടിയുടെ വസ്ത്രധാരണത്തെക്കുറിച്ചുളള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
താരം തന്റെ സോഷ്യൽ മീഡിയ പ്രെഫൈലിലൂടെ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വെള്ള നിറത്തിലുള്ള പജാമയും കുർത്തയുമായി മമ്മൂട്ടി ധരിച്ചത്. കണ്ണടയും വച്ച് ചായ കുടിക്കുകയാണ് താരം. കണ്ടാൽ തനി മമ്മൂട്ടി ലുക്കെന്ന് ആരാധകർ തമാശ പൂർവ്വം പറയുന്നുണ്ട്. ‘ടേക്കിങ്ങ് ദി സീറ്റ് ബാക്ക്’ എന്നാണ് ചിത്രത്തിനു നൽകിയ അടികുറിപ്പ്.
-
മമ്മൂട്ടി / ഇൻസ്റ്റഗ്രാം
-
മമ്മൂട്ടി / ഇൻസ്റ്റഗ്രാം
കണ്ടാൽ സിനിമ നടനെ പോലെ തന്നെ, ഇങ്ങള് ഇത് എന്ത് ഭാവിച്ചാണ്, കട്ടക്ക് നിന്നോ..പുറകെ ഉണ്ട്, ഇങ്ങള് ഇത് എന്തോന്ന് മനുഷ്യനാണ്പ്പ, 71. ആം വയസ്സും നാണിച്ചു തല താഴ്ത്തിയ നിമിഷo തുടങ്ങിയ രസകരമായ കമന്റുകൾ ചിത്രത്തിനു താഴെ നിറയുന്നുണ്ട്.
സറണ്ടർ റെഡ്ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഏജന്റാ’ണ് മമ്മൂട്ടിയുടെ അവസാനം റിലീസിനെത്തിയ ചിത്രം. സ്പൈ ആക്ഷൻ ത്രില്ലർ ഴോണറിലെത്തിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അഖിൽ അക്കിനേനിയാണ്. ഏപ്രിൽ 28 ന് റീലിസിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ അനക്കമൊന്നും സൃഷ്ടിച്ചില്ല.
ജിയോ ബോബിയുടെ ‘കാതൽ’, റോബി വർഗ്ഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കണ്ണൂർ സ്ക്വാഡ്’ എന്നിവയാണ് മമ്മൂട്ടിയുടെ റിലീസിനു തയാറെടുക്കുന്ന ചിത്രങ്ങൾ.