മമ്മൂട്ടി- ഷൈജു ഖാലിദ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഉണ്ട’ എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പേര് പോലെ തന്നെ വ്യത്യസ്തമായിരിയ്ക്കും ചിത്രത്തിന്റെ പ്രമയേവും എന്നാണ് വിവരം. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. അനുരാഗ കരിക്കിന് വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത മമ്മൂട്ടിയുടെ ഉണ്ടയ്ക്കുണ്ട്. ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റാണ്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. കഥാപാത്രങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. തമിഴിലെ വമ്പൻ ബാനർ ജെമിനി മൂവീസ് ആണ് ചിത്രം ഒരുക്കുന്നത്.