scorecardresearch
Latest News

അതെ, മമ്മൂട്ടിയുടെ ‘ഉണ്ട’ വരുന്നു! നിർമിക്കുന്നത് അൻവർ റഷീദ്

അനുരാഗ കരിക്കിന്‍ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാനാണ് മമ്മൂട്ടിയെ വച്ച് ‘ഉണ്ട’ ഉണ്ടാക്കുന്നത്

അതെ, മമ്മൂട്ടിയുടെ ‘ഉണ്ട’ വരുന്നു! നിർമിക്കുന്നത് അൻവർ റഷീദ്

കൊച്ചി: മെഗാതാരത്തിന്റെ പുതിയ ചിത്രത്തിന്റെ പേര് കേട്ടവര്‍ കേൾക്കുന്നവർ ആദ്യം ഒന്നു ഞെട്ടും. അനുരാഗ കരിക്കിന്‍ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാനാണ് മമ്മൂട്ടിയെ വച്ച് ‘ഉണ്ട’ ഉണ്ടാക്കുന്നത്. അൻവർ റഷീദാണ് ചിത്രം നിർമിക്കുന്നത്. ‘പറവ’യെന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് അൻവർ റഷീദ് ഉണ്ടയുണ്ടാക്കാൻ കാശിറക്കുന്നത്.

സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബിജു മേനോന്‍, ആസിഫ് അലി, രജീഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ ഒരുക്കിയ തന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു അനുരാഗ കരിക്കിന്‍ വെള്ളം. പേരിലെ കൗതുകം പോലെ തന്നെ ചിത്രവും കൗതുകം ഉണര്‍ത്തുന്നതായിരുന്നു. ഉണ്ട’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പേരുപോലെ തന്നെ വ്യത്യസ്തമായിരിക്കും ചിത്രത്തിന്റെ പ്രമേയവും എന്ന് സംവിധായകന്‍ പറയുന്നു.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ്, ശ്യാംദത് ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഉടന്‍ വരാനിരിക്കുന്ന റിലീസുകള്‍. അതുപോലെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കവും മെഗാസ്റ്റാറിന്റെ പുതിയ ചിത്രങ്ങളില്‍ ഒന്നാണ്. അങ്കിൾ എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammoottys new fim name unda producer anwar rasheed