/indian-express-malayalam/media/media_files/2026/01/12/mammootty-2026-01-12-11-10-26.jpg)
പുസ്തകവായനയിൽ മുഴുകിയിരിക്കുന്ന മമ്മൂട്ടിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നിർമാതാവും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ എസ്. ജോർജ് ആണ് ചിത്രം പങ്കിട്ടിരിക്കുന്നത്.
Also Read: നിവിനും അജുവിനും പകരം മോഹൻലാലും ശ്രീനിവാസനും, ഡെലൂലുവായി ശോഭന
"കഥകൾ.. കഥകളായി അവസാനിക്കുന്നില്ല! മനുഷ്യരെ തമ്മിൽ ചേർത്തു നിർത്താനുള്ള ഒരു മാസ്മരികത കൂടി സാഹിത്യത്തിനുണ്ട്. ️എപ്പോഴും തേടികൊണ്ടിരിക്കുന്ന മനുഷ്യൻ," എന്ന അടിക്കുറിപ്പോടെയാണ് ജോർജ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
Also Read: ഉണ്ണിയും ഗാഥയും മുതൽ മലരും ജോർജും വരെ; മലയാളി കാത്തിരുന്ന കല്യാണങ്ങൾ
ചിത്രത്തിൽ മമ്മൂട്ടി കൗതുകത്തോടെ വായിച്ചുകൊണ്ടിരിക്കുന്നത് പ്രശസ്ത ജാപ്പാനീസ് എഴുത്തുകാരി ബനാന യോഷിമോട്ടോയുടെ കിച്ചൺ എന്ന പുസ്തകമാണ്. ബനാന യോഷിമോട്ടോയുടെ ഇംഗ്ലീഷ് അരങ്ങേറ്റ കൃതിയാണിത്. ആധുനിക ജപ്പാനിലെ സ്വതന്ത്രചിന്താഗതിക്കാരായ രണ്ട് യുവതികളുടെ ജീവിതത്തിൽ അടുക്കളയ്ക്കും വീടിനും ഉള്ള സ്വാധീനം, അമ്മമാർ, പ്രണയം, ദുരന്തങ്ങൾ എന്നിവയെക്കുറിച്ച് ഹൃദയസ്പർശിയായി പ്രതിപാദിക്കുന്ന മനോഹരമായ ഒരു കൃതിയാണിത്.
Also Read: അച്ഛനൊപ്പം നൃത്തച്ചുവടുകളുമായി സ്വാസിക; 70-ാം പിറന്നാൾ ആഘോഷമാക്കി, വീഡിയോ
മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം വായന വെറുമൊരു വിനോദമല്ല. ഫോട്ടോഗ്രാഫിയോളം തന്നെ അദ്ദേഹം നെഞ്ചേറ്റുന്ന ഒന്നാണ് പുസ്തകങ്ങൾ. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം പുസ്തകങ്ങളിലേക്ക് മടങ്ങുന്നു. വെറുമൊരു വായനക്കാരനായി ഒതുങ്ങാതെ, ലോകസാഹിത്യത്തിലെ പുതിയ മാറ്റങ്ങളെയും ആധുനിക ചിന്താധാരകളെയും കുറിച്ച് നിരന്തരം അന്വേഷിക്കുന്ന ഒരു 'അപ്ഡേറ്റഡ്' വായനക്കാരനാണ് അദ്ദേഹം. പ്രായം എഴുപതുകളിലെത്തി നിൽക്കുമ്പോഴും, പുതിയ കാര്യങ്ങൾ അറിയാനും പഠിക്കാനുമുള്ള ഒരു വിദ്യാർത്ഥിയുടെ അടങ്ങാത്ത കൗതുകം മമ്മൂട്ടി എന്ന മനുഷ്യനിൽ ഇന്നും കെടാതെ നിൽക്കുന്നു.
അഭിനയിച്ച കഥാപാത്രങ്ങളേക്കാൾ വലിയൊരു പ്രപഞ്ചം പുസ്തകങ്ങളുടെ ലോകത്തുണ്ടെന്ന് വിശ്വസിക്കുന്ന നടൻ, വായനയിലൂടെ തന്നെത്തന്നെ നവീകരിച്ചുകൊണ്ടേയിരിക്കുന്നു. ഒരുപക്ഷേ, ആ വായനയും അറിവിനോടുള്ള അടങ്ങാത്ത ദാഹവുമാകാം, മമ്മൂട്ടി എന്ന നടനെ കാലഹരണപ്പെടാത്ത വിസ്മയമായി നിലനിർത്തുന്നതും.
Also Read: ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് കാവ്യ മാധവൻ; ചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us