മോഹന്‍ലാല്‍-പ്രയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറുമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി നിര്‍മ്മാതാവ് ഷാജി നടേശന്‍. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാറാകുന്ന ചിത്രത്തിന്റെ ടൈറ്റിലും ഡയലോഗ് പ്രൊമോയും ഇന്നലെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രത്തിന്റെ സ്ഥിരീകരണവും വന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ശിവന്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മണിക്കൂറകള്‍ക്കകമാണ് നിര്‍മ്മാതാവും രംഗത്തെത്തിയത്. രണ്ട് സൂപ്പര്‍ താരങ്ങളും കുഞ്ഞാലി മരക്കാരായി എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ മമ്മൂട്ടി ചിത്രത്തെ കുറിച്ച് സ്ഥിരീകരണം നല്‍കിയില്ലെങ്കില്‍ തന്റെ ചിത്രവുമായി മുന്നോട്ട് പോകുമെന്ന് പ്രിയദര്‍ശന്‍ പറയുകയായിരുന്നു.

ഇതിന ശേഷം മമ്മൂട്ടി ചിത്രവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് സന്തോഷ് ശിവന്‍ അറിയിച്ചെങ്കിലും പ്രിയദര്‍ശന്‍ തന്റെ ചിത്രവും പ്രഖ്യാപിക്കുകയായിരുന്നു. രണ്ടു സൂപ്പര്‍ താരങ്ങള്‍ കുഞ്ഞാലി മരയ്ക്കാറായെത്തുമ്പോള്‍ തിയറ്ററുകളില്‍ അതു തീര്‍ക്കുന്ന കടലിരമ്പം ചെറുതല്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ