scorecardresearch

നമ്മളൊക്കെ ജനിക്കുന്നതിനും മുമ്പേ ഇങ്ങേര് ഗൂച്ചി ഇട്ടു തുടങ്ങിയതാ; ട്രെൻഡിൽ മമ്മൂട്ടി എന്നും ഒരു പടി മുന്നിൽ തന്നെ, പഴയ ചിത്രം ചർച്ചയാവുന്നു

1993ൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്

1993ൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty | Mammootty latest

മമ്മൂട്ടി അന്നും ഇന്നും

"വിന്റേജ് മമ്മൂട്ടി എന്ന പ്രയോഗത്തിന്റെ സാധ്യത തന്നെ റദ്ദ് ചെയ്ത് അന്നും ഇന്നും എന്നും തന്നിലെ ഏറ്റവും മികച്ച മമ്മൂട്ടിയിസം പുറത്തെടുത്ത് , സ്വയം നവീകരിക്കുന്ന മമ്മൂട്ടിയോളം പോന്ന പുതുമ കേരളീയ ജീവിത പരിസരത്ത് ഈ നൂറ്റാണ്ടിനുള്ളിൽ മറ്റൊരു വ്യക്തിക്കും അവകാശപ്പെടാനില്ലാത്തതാണ്," മമ്മൂട്ടിയുടെ പിറന്നാൾ ദിവസം ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പേജിൽ പ്രത്യക്ഷപ്പെട്ട ആശംസ കുറിപ്പിലെ വാക്കുകളാണിത്.

Advertisment

സ്റ്റൈൽ, ഫാഷൻ ഇക്കാര്യങ്ങളിലൊക്കെ എന്നും അപ്ഡേറ്റഡാണ് മമ്മൂട്ടി. 1993ൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു ചിത്രവും അതിൽ മമ്മൂട്ടി ധരിച്ചിരിക്കുന്ന ഡ്രസ്സുമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഗൂച്ചിയുടെ ഷർട്ടാണ് ചിത്രത്തിൽ മമ്മൂട്ടി ധരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോൻ ഷെയർ ചെയ്ത കുറിപ്പും ശ്രദ്ധ നേടുകയാണ്.

"കഴിഞ്ഞ വർഷം ഞാൻ ദുബായിലെ ഒരു വാച്ച് കടയിൽ പോയപ്പോൾ, 90 കളുടെ തുടക്കത്തിൽ പഴയ ബുർജ്മാൻ സെന്ററിൽ IWC, Patek തുടങ്ങിയ വാച്ചുകൾ അന്വേഷിച്ചു വരാറുണ്ടായിരുന്ന ഒരു ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാറിനെക്കുറിച്ച് അവിടുത്തെ മുതിർന്ന സ്റ്റാഫുകളിൽ ഒരാൾ എന്നോട് പറഞ്ഞു. വാച്ചുകളെ കുറിച്ച് അവിടുത്തെ സമ്പന്നരായ ഷെയ്ഖുകൾക്ക് പോലുമില്ലാത്ത അറിവും അവയോടുള്ള പാഷനും കാണിച്ച ആ സൂപ്പർസ്റ്റാർ കടയിലുള്ളവരെ വിസ്മയിപ്പിച്ചു. അയാൾക്ക് ആ സൂപ്പർസ്റ്റാറിന്റെ പേര് ഓർക്കാൻ കഴിഞ്ഞില്ല, പക്ഷേ അതീവസുന്ദരനായൊരു നടനായിരുന്നു അതെന്ന് അയാൾ ഓർത്തെടുത്തു. അയാൾ ആ പേര് തെറ്റായി ഉച്ഛരിക്കുന്നത് എനിക്ക് കേൾക്കേണ്ടിയിരുന്നില്ല. എനിക്കറിയാമായിരുന്നു, അത് മറ്റാരുമാകാൻ വഴിയില്ലെന്ന്," അനൂപ് മേനോൻ കുറിച്ചു.

"ജന്മദിനാശംസകൾ മമ്മുക്ക. നിങ്ങളുടെ ഗ്രേസ്, സ്ഥിരോത്സാഹം, നിശ്ചയദാർഢ്യം, നേടിയെടുത്തതും നൈപുണ്യമുള്ളതുമായ കഴിവുകൾ, മുന്നോട്ട് നടക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതിന്…. ( ഈ ചിത്രം 93ൽ പ്രിയപ്പെട്ട ശ്രീരാമേട്ടൻ എടുത്തതാണ്, ആ ഷർട്ടിലേക്ക് നോക്കൂ…)," എന്ന വാക്കുകളോടെയാണ് അനൂപ് മേനോൻ കുറിപ്പ് അവസാനിപ്പിച്ചത്.

Advertisment
Mammootty Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: