/indian-express-malayalam/media/media_files/uploads/2023/10/Mammootty-1.jpg)
ബേബി അമീറയും മമ്മൂട്ടിയും
കാലാകാലങ്ങളായി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നൊരു മനുഷ്യസ്നേഹി കൂടിയാണ് മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടി. രോഗങ്ങളും ജീവിതാവസ്ഥകളും കൊണ്ട് വലയുന്ന പലർക്കും സഹായഹസ്തവുമായി മമ്മൂട്ടി എത്താറുണ്ട്.
ആലപ്പുഴ പുന്നപ്രയിലെ അമീറ എന്ന അഞ്ചുവയസ്സുകാരിയുടെ ഇരുൾ മൂടിയ ജീവിതത്തിൽ വെളിച്ചമായി മാറിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. ജന്മനാ കാഴ്ച്ച ശക്തിയില്ലാതിരുന്ന അമീറയ്ക്ക് കണ്ണ് മാറ്റിവക്കൽ ശസ്ത്രക്രിയ നടത്താൻ മുൻകയ്യെടുത്തത് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സംഘടനയാണ്.
കാഴ്ചശക്തി തിരിച്ചുകിട്ടിയ കുഞ്ഞ് അമീറ ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12ന് തന്നെ ആശുപത്രി വിട്ടിറങ്ങുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
അമീറയുടെ കാഴ്ച പ്രശ്നം അറിഞ്ഞ മമ്മൂട്ടി തന്റെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചികിത്സ മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. അമീറയുടെ തുടർ ചികിത്സയ്ക്കുള്ള എല്ലാ കാര്യങ്ങളും മമ്മൂട്ടിയും കെയർ ആൻഡ് ഷെയറും ഏറ്റെടുക്കുകയും ചെയ്തു.
അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ നേത്ര ബാങ്കിന്റെ സുവർണ ജൂബിലി പ്രമാണിച്ച് 50 കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ സൗജന്യമായി നടത്തുവാൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ആദ്യത്തെ കണ്ണ് മാറ്റിവക്കൽ ശാസ്ത്രക്രിയയാണ് അമീറയുടേത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us