scorecardresearch

എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം  കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി

ഇവന്റിനിടെ ചിത്രത്തിലെ നായികമാരിലൊരാളായ സീമയുടെ വാക്കുകൾ വേദിയിലും സദസ്സിലും ചിരി പടർത്തി. മമ്മൂട്ടിയുമായി തനിക്കുള്ള രസകരമായ ഒരു സാമ്യത്തെക്കുറിച്ചാണ് സീമ പറഞ്ഞത്

ഇവന്റിനിടെ ചിത്രത്തിലെ നായികമാരിലൊരാളായ സീമയുടെ വാക്കുകൾ വേദിയിലും സദസ്സിലും ചിരി പടർത്തി. മമ്മൂട്ടിയുമായി തനിക്കുള്ള രസകരമായ ഒരു സാമ്യത്തെക്കുറിച്ചാണ് സീമ പറഞ്ഞത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammoott Kalankaval event

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ' ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടി വില്ലനായും വിനായകൻ നായകനായും എത്തുന്ന ചിത്രത്തിൽ 22 നായികമാരാണുള്ളത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കൊച്ചിയിൽ നടന്നിരുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം ചിത്രത്തിലെ 22 നായികമാരും ഒന്നിച്ച് വേദിയിൽ എത്തിയപ്പോൾ അതൊരു കൗതുകമുള്ള നിമിഷമായിരുന്നു. 

Advertisment

Also Read: ആരാണ് സയനൈഡ് മോഹൻ? കളങ്കാവലുമായി എന്തു ബന്ധം?
 
ഇവന്റിനിടെ ചിത്രത്തിലെ നായികമാരിലൊരാളായ സീമയുടെ വാക്കുകൾ വേദിയിലും സദസ്സിലും ചിരി പടർത്തി. മമ്മൂട്ടിയുമായി തനിക്കുള്ള രസകരമായ ഒരു സാമ്യത്തെക്കുറിച്ചാണ് സീമ പറഞ്ഞത്. 

"എന്റെ മൂക്കിന്റെ അറ്റത്തൊരു കറുത്ത ഉണ്ണിയുണ്ട്. പണ്ട് എല്ലാവരും പറയും ഇത് സർജറി ചെയ്തു കളയണം എന്ന്. ഞാൻ പറയും, ഇല്ല എനിക്കും മമ്മൂക്കയ്ക്കും മാത്രമേ ആ സാധനമുള്ളൂ. അന്നൊന്നും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല അദ്ദേഹത്തെ കാണാൻ പറ്റുമെന്ന്. പക്ഷേ കണ്ടു,​അഭിനയിച്ചു, ഒരുപാട് സന്തോഷം," സീമയുടെ വാക്കുകളിങ്ങനെ. സീമയുടെ സംസാരം കേട്ട് ചിരിയോടെ നിൽക്കുന്ന മമ്മൂട്ടിയേയും വീഡിയോയിൽ കാണാം. 

Also Read: സാമന്തയ്ക്ക് ആശംസകളുമായി ഡേവിഡ് ബെക്കാം; കമന്റ് വൈറൽ

 
രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ, അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ  എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇതാദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയിൽ ഇത്രയധികം നായികമാർ അണിനിരക്കുന്നത്. 

Advertisment

Also Read: നിങ്ങൾക്കെന്നെ ഇഷ്ടപ്പെടാൻ കഴിയില്ല, പടം കണ്ടിറങ്ങുമ്പോൾ എന്റെ കഥാപാത്രം നിങ്ങളെ വിട്ട് പോവുകയുമില്ല: മമ്മൂട്ടി

വേഫറർ ഫിലിംസാണ് ചിത്രം  കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ രചിച്ച ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കളങ്കാവൽ'. 

ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലിയും സംഗീതം മുജീബ് മജീദും  എഡിറ്റിംഗ്  പ്രവീൺ പ്രഭാകറും നിർവ്വഹിച്ചിരിക്കുന്നു. 

Also Read:  എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: