scorecardresearch

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രത്തിന്റെ നിർമാതാവ് ജീവിക്കാൻ ദോശമാവ് കുഴക്കുന്നു; വിഡിയോ

മുപ്പത് വർഷം മുൻപ് തിയേറ്ററുകൾ നിറഞ്ഞോടിയ ഒരു ചലച്ചിത്രത്തിന്റെ നിര്‍മാതാവാണ് ഇപ്പോൾ ജീവിക്കാനായി ആലപ്പുഴയിൽ ദോശമാവ് വിൽക്കുന്നത്

മുപ്പത് വർഷം മുൻപ് തിയേറ്ററുകൾ നിറഞ്ഞോടിയ ഒരു ചലച്ചിത്രത്തിന്റെ നിര്‍മാതാവാണ് ഇപ്പോൾ ജീവിക്കാനായി ആലപ്പുഴയിൽ ദോശമാവ് വിൽക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty

മെഗാസ്റ്റാര്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള നായകന്‍മാരുടെ ഹിറ്റ് ചിത്രങ്ങള്‍ക്ക് പണം മുടക്കിയ നന്ദകുമാര്‍ എന്ന നിര്‍മാതാവിന്റെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്. തിളങ്ങിനിന്നിരുന്ന ഒരു കാലത്തു നിന്നും വിധിയുടെ തിരിച്ചടികളിൽ പിന്നാക്കം നില്‍ക്കേണ്ടി വന്ന ജീവിതമാണ് നന്ദകുമാറിന്റേത്. ഇന്ന് ദോശമാവ് കുഴച്ചാണ് ഇദ്ദേഹം ജീവിക്കുന്നത്. സ്വന്തമായി വില്‍പ്പനയും നടത്തുന്നു. മനോരമ ന്യൂസ് ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

സംവിധായകന്‍ എന്ന നിലയില്‍ സിബി മലയിലിനും തിരക്കഥാകൃത്തെന്ന നിലയില്‍ ലോഹിതദാസിനും നടനെന്ന നിലയില്‍ മമ്മൂട്ടിക്കും നാഴികല്ലായ 'തനിയാവർത്തനം' എന്ന ചിത്രം നിർമിച്ചത് നന്ദകുമാർ ആയിരുന്നു. മുപ്പത് വർഷം മുൻപ് തിയേറ്ററുകൾ നിറഞ്ഞോടിയ ഒരു ചലച്ചിത്രത്തിന്റെ നിര്‍മാതാവാണ് ഇപ്പോൾ ജീവിക്കാനായി ആലപ്പുഴയിൽ ദോശമാവ് വിൽക്കുന്നത്. സിനിമയെടുത്ത കാലത്ത് വിതരണക്കാരുണ്ടായിരുന്നു. സിനിമകള്‍ പരാജയപ്പെട്ട് ദോശമാവ് കച്ചവടം തുടങ്ങിയതോടെ നിര്‍മാണവും വിതരണവുമെല്ലാം ഒറ്റയ്ക്കാണ്.

publive-image

97ല്‍ നിര്‍മിച്ച 'അടിവാര'മെന്ന സിനിമയോടെയാണ് നന്ദകുമാറിന്റെ അടിത്തറയിളകിയത്. പിടിച്ചുനില്‍ക്കാനായി പിന്നീട് കണ്ടെത്തിയതാണ് ഈ ദോശമാവ് കച്ചവടം. ഇന്ന് ദേവി ഫുഡ് പ്രൊഡക്ട്സ് ആണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി. തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, യാദവം, അടിവാരം ഒടുവില്‍ കരീബിയന്‍സ്. അങ്ങനെ ആറുസിനിമകള്‍ നിര്‍മിച്ചു. പക്ഷേ ആറാമത്തേത് വേണ്ടായിരുന്നു എന്ന് തുറന്നുപറയാന്‍ മടിയില്ല നന്ദകുമാറിന്.

കടപ്പാട്: മനോരമാ ന്യൂസ്

ഇപ്പോൾ ദോശമാവ് കുഴച്ചു പാക്ക് ചെയ്ത് കടകളില്‍ കൊണ്ടുവില്‍ക്കും. പ്രത്യേക പരസ്യങ്ങളൊന്നുമില്ല. കടക്കാര്‍ പറഞ്ഞുള്ള പരസ്യം മാത്രം. വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നുവെന്ന് നന്ദകുമാര്‍ പറയുമ്പോഴും ജീവിതത്തില്‍ എപ്പോഴെങ്കിലും തനിയാവര്‍ത്തനമുണ്ടാകുമോ എന്ന പ്രതീക്ഷ ബാക്കിവയ്ക്കുന്നു ഈ മുൻ ഹിറ്റ് നിർമാതാവ്.

Advertisment
Film Producers Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: