/indian-express-malayalam/media/media_files/2025/11/06/maathu-mammootty-2025-11-06-12-48-19.jpg)
മാതു, മമ്മൂട്ടി
മമ്മൂട്ടി നായകനായ അമരത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാതു. അഭിനയത്തോട് വിട പറഞ്ഞ മാതു ഇപ്പോൾ ന്യൂയോർക്കിലാണ് താമസം. അവിടെ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് മാതു, ഒപ്പം മാസ്റ്റേഴ്സ് ചെയ്യുന്നുമുണ്ട്.
പ്രേക്ഷകരുടെ ഹൃദയം തൊട്ട് മുത്തും അച്ചുട്ടിയുമായി മാതുവും മമ്മൂട്ടിയും ജീവിച്ച, അമരം 35 വർഷങ്ങൾക്കു ശേഷം റീ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 7നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടിയും മാതുവും മുരളിയും അശോകനും മാതുവുമൊക്കെ മത്സരിച്ചഭിനയിച്ച അമരം 4 കെ മികവിൽ മികച്ച ദൃശ്യ വിരുന്നോടെയാണ് എത്തുന്നത്. അമരം ഓർമകൾ പങ്കിടുകയാണ് മാതു.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
/filters:format(webp)/indian-express-malayalam/media/media_files/2025/11/06/maathu-1-2025-11-06-12-43-39.jpg)
"കുട്ടേട്ടൻ എന്ന ചിത്രത്തിൽ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിച്ചിരുന്നു. ആ സിനിമയുടെ സമയത്തു തന്നെ അദ്ദേഹവുമായി ഫ്രണ്ട്ലിയായിരുന്നു. അതുകൊണ്ട്, അമരം ചെയ്തപ്പോൾ കുറച്ചൂടെ കംഫർട്ടബിളായിരുന്നു. എന്നെ ഒരു കൊച്ചു കുട്ടിയായിട്ടാണ് അദ്ദേഹം നോക്കിയത്. എഴുന്നേൽക്ക് കുട്ടീ എന്നൊക്കെ പറയുമായിരുന്നു," മാതുവിന്റെ വാക്കുകളിങ്ങനെ.
Also Read: New OTT Release: ആ വിനീത് ശ്രീനിവാസൻ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്
"അമരം ഇറങ്ങിയ ഉടനെ ഞാൻ കണ്ടിരുന്നില്ല. ഞാനന്ന് ചെന്നൈയിൽ ആയിരുന്നു. പിന്നീട് ഒരു ദിവസം ഷൂട്ടിനു വേണ്ടി കേരളത്തിൽ വന്നപ്പോൾ ആളുകൾ എന്നെ മുത്തേ മുത്തേ എന്നു വിളിക്കാൻ തുടങ്ങി. അപ്പോഴാണ് ചിത്രം ഇവിടെ ഹിറ്റായി എന്ന് മനസ്സിലായത്," മാതു ഓർത്തെടുത്തു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/06/maathu-2-2025-11-06-12-43-50.jpg)
ഇപ്പോഴും ആളുകൾ തന്നെ കാണുമ്പോൾ അമരത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും മാതു പറഞ്ഞു.
ബാലതാരമായിട്ടാണ് മാതുവിന്റെ തുടക്കം. തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിൽ​​​ അഭിനയിച്ചതിനു ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. മാധവി എന്നാണ് യഥാർത്ഥ പേര്. പക്ഷേ, അന്ന് നടി മാധവി തിളങ്ങി നിൽക്കുന്ന സമയമായതിനാൽ സിനിമയ്ക്ക് വേണ്ടി പേരു മാറ്റുകയായിരുന്നു.
നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലാണ് മാതു മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. അന്നു ഭാഷ അറിയില്ലായിരുന്ന തനിക്ക് ധൈര്യം തന്നു പ്രോത്സാഹിപ്പിച്ചത് നെടുമുടി വേണുവാണെന്ന് മാതു പറയുന്നു. മാധവി എന്ന പേരു മാറ്റി മാതു എന്ന പേരു നൽകിയത് നെടുമുടി വേണു ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: നിലപാടുകളുടെ രാജകുമാരി, ബോൾഡാണ് ഈ നടി; ആളെ മനസ്സിലായോ?
ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ ഒരുക്കിയ ക്ലാസിക് ചിത്രമാണ് അമരം. മധു അമ്പാട്ട് ആയിരുന്നു ഛായാഗ്രഹണം നിർവ്വഹിച്ചത്. സാബു സിറിൾ കലാസംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ നിർമാതാവ് ബാബു തിരുവല്ലയായിരുന്നു. രവീന്ദ്രൻ മാഷും ജോൺസണും കൂടിയാണ് സംഗീതമൊരുക്കിയത്. ഗാനരചന കൈതപ്രം.
Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us