/indian-express-malayalam/media/media_files/uploads/2019/05/mammootty-mohanlal-yesudas.jpg)
മമ്മൂട്ടി, കെ ജെ യേശുദാസ്, മോഹൻലാൽ- ഈ മൂന്നു പേരുകളും ജീവിതത്തിൽ ഒരിക്കല്ലെങ്കിലും കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. മലയാളത്തിന്റെ സ്വകാര്യ അഭിമാനമെന്നു വിശേഷിപ്പിക്കാവുന്ന ഇതിഹാസങ്ങളാണ് മൂന്നു പേരും. മൂവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മമ്മൂട്ടിയാണ് ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ ചിത്രം പങ്കു വച്ചിരിക്കുന്നത്.
View this post on Instagram#mazhavilentertainmentawards2019
A post shared by Mammootty (@mammootty) on
മഴവിൽ എന്റർർടെയിൻമെന്റ് അവാർഡ് ചടങ്ങിനിടെ പകർത്തിയ ചിത്രമാണിത്. നിരവധിയേറെ പേരാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ നാല് പതിറ്റാണ്ടുകള്‍ ഒരേ ഫ്രെയിമിൽ, മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നിങ്ങനെയുള്ള കമന്റുകളോടെ ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
16 ദേശീയ അവാർഡുകൾ ഒറ്റ ഫ്രെയിമിൽ എന്നാണ് ആരാധകരുടെ മറ്റൊരു കമന്റ്. എട്ട് നാഷണൽ അവാർഡുകൾ യേശുദാസും അഞ്ചെണ്ണം മോഹൻലാലും മൂന്നെണ്ണം മമ്മൂട്ടിയും യഥാക്രമം നേടിയിട്ടുണ്ട്.
മുൻപും മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന വേദികളും ഇരുവരും നിറഞ്ഞു ചിരിക്കുന്ന ചിത്രങ്ങളും എന്നും താരരാജാക്കന്മാരുടെ ആരാധകർക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന കാഴ്ചയാണ്. കാരണം ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് മലയാളസിനിമയ്ക്ക് ഈ താരരാജാക്കന്മാർ. നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ആസ്വാദകരുടെ മനസ്സിലും അഭ്രപാളികളിലും പകരക്കാരില്ലാത്ത രീതിയിൽ ഇരിപ്പുറപ്പിച്ചവരാണ് ഇരുവരും. അവർക്കൊപ്പം ഗാനഗന്ധർവ്വൻ കൂടി ചേരുമ്പോൾ പ്രതിഭകളുടെ സംഗമം ഒരൊറ്റ ക്ലിക്കിൽ ഒപ്പിയെടുക്കപ്പെടുകയാണ്.
അടുത്തിടെ ഒരു വിവാഹ ചടങ്ങിനെത്തിയ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
/indian-express-malayalam/media/media_files/uploads/2019/05/mammootty-mohanlal-3.jpg)
/indian-express-malayalam/media/media_files/uploads/2019/05/mammootty-mohanlal-2.jpg)
/indian-express-malayalam/media/media_files/uploads/2019/05/mammootty-mohanlal-1.jpg)
/indian-express-malayalam/media/media_files/uploads/2019/05/mammootty-mohanlal-4.jpg)
Read more: സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും മോഹൻലാലും ഒരേ വേദിയിൽ; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.