Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

പോണി ടെയിലുമായി മമ്മൂട്ടി, ‘അള്ളാ ബിലാലിക്ക’ എന്ന് ആരാധകർ

ഇഷ്ട താരത്തിന്റെ പുതിയ ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകർ നൽകുന്നത്

മെഗാസ്റ്റാർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ ഇടക്കിടെ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ആ ചിത്രങ്ങൾ വൈറലാകുന്നതും കാണാം. ഇപ്പോഴിതാ പുതിയൊരു ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ് മമ്മൂട്ടി.

മഞ്ഞ ഷർട്ട് ധരിച്ച് തന്റെ നീളൻ മുടിയിൽ പോണി ടെയിൽ കെട്ടിയിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ടൈനി പോണി’ എന്ന ക്യാപ്‌ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്.

എപ്പോഴത്തെയും പോലെ പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇഷ്ട താരത്തിന്റെ പുതിയ ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകർ നൽകുന്നത്. മമ്മൂട്ടിയുടെ പുതിയ ലുക്കിന് ‘ബിഗ് ബി’ സിനിമയിലെ “അള്ളാ ബിലാലിക്ക” പ്രശസ്ത ഡയലോഗാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

Also read: ഇപ്പോ ഇതാണോ ട്രെൻഡ്?; പിഷാരടിയോട് ആരാധകർ

കഴിഞ്ഞ ദിവസം ഒരു സെല്ഫ് പോർട്രൈറ്റ് ചിത്രം മമ്മൂട്ടി പങ്കുവച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ബുക്ക് ഷെൽഫിനടുത്ത് നിൽക്കുന്ന പടമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്. വശത്തേക്ക് ചരിഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ജനലിലൂടെ വെയിലേൽക്കുന്നതായി കാണാം. ഇരുട്ടും വെളിച്ചവും ചേർന്നുകൊണ്ടുള്ള ചിത്രത്തിൽ കുറച്ച് താടി നീണ്ട് കണ്ണട ധരിച്ച് നീല ഷേട്ടും ജീൻസും ധരിച്ചുകൊണ്ടുള്ള ഗെറ്റപ്പിലാണ് താരത്തെ കാണാനാവുന്നത്,

അറിവിന്റെ സമുദ്രത്തിലെ കുറച്ച് തുള്ളികളെങ്കിലും വായിച്ച് തീർക്കാം എന്ന കാപ്ഷനും അദ്ദേഹം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നു. “അറിവിന്റെ ഒരു സമുദ്രം. ഞാനും വായിക്കണം, കുറച്ച് തുള്ളികൾ,” അദ്ദേഹം കുറിച്ചു. ‘സെൽഫ് പോട്രെയ്റ്റ്’ എന്ന ഹാഷ്ടാഗോട് കൂടിയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.

‘വൺ’,’പ്രീസ്റ്റ്’ എന്നിവയാണ് ഈ വർഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ. മാർച്ച് 11നായിരുന്നു ‘പ്രീസ്റ്റ്’ റിലീസ്. മാർച്ച് 26നായിരുന്നു ‘വൺ’ റിലീസ് ചെയ്തത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty with pony tail photo new instagram post

Next Story
ഇപ്പോ ഇതാണോ ട്രെൻഡ്?; പിഷാരടിയോട് ആരാധകർRamesh Pisharody Mammootty
The moderation of comments is automated and not cleared manually by malayalam.indianexpress.com