scorecardresearch
Latest News

ഓരോ തവണ കാണുമ്പോഴും അതിശയിപ്പിക്കുന്ന മമ്മൂക്ക; നൈല ഉഷ പറയുന്നു

“ആരെങ്കിലും എന്നെയുടനെ അദ്ദേഹത്തിനൊപ്പം ഒരു സിനിമയിൽ അഭിനയിപ്പിക്കൂ,” നൈല കുറിക്കുന്നു

Mammootty Nyla Usha

മമ്മൂട്ടിയുടെ നായികയായി സിനിമയിൽ തുടക്കം കുറിച്ച നടിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് ‘കുഞ്ഞനന്തന്റെ കട’ എന്ന ചിത്രത്തിലൂടെ നൈല സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗ്യാങ്ങ്സ്റ്റർ, ഫയർമാൻ, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും നൈല അഭിനയിച്ചു.

ഇപ്പോഴിതാ, ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് നൈല. “ആകാശത്തേക്ക് നോക്കുന്നതും കോടാനുകോടി നക്ഷത്രങ്ങളെ കാണുന്നത് സങ്കൽപ്പിക്കുക … ഓരോ തവണ കാണുമ്പോഴും മമ്മൂക്ക അതിശയിപ്പിക്കുന്നത് അങ്ങനെയാണ്,” നൈല കുറിക്കുന്നു.

“ആരെങ്കിലും എന്നെയുടനെ അദ്ദേഹത്തിനൊപ്പം ഒരു സിനിമയിൽ അഭിനയിപ്പിക്കൂ,” എന്നും നൈല കുറിക്കുന്നു.

മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് നൈല ഉഷ. തുടർച്ചയായി സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് നൈല.

ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ ആണ് നൈലയുടെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ജോജു ജോർജും നൈല ഉഷയും ചെമ്പൻ വിനോദും ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ‘പൊറിഞ്ചു മറിയം ജോസ്’ മൂന്നു കളിക്കൂട്ടുകാരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് പറഞ്ഞത്. ചിത്രത്തിൽ നൈല അവതരിപ്പിച്ച മറിയം എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty with nyla usha latest photos