മഹാരാജാസിലെ പഴയ സഹപാഠികൾക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിടെയിൽ പകർത്തിയതാണ് ഈ ചിത്രങ്ങൾ. പ്രായം റിവേഴ്സ് ഗിയറിലോടുന്ന നടൻ എന്നാണ് പൊതുവെ മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. ആ വിശേഷണം വെറുതെയല്ലെന്ന് ഈ ചിത്രങ്ങളും പറയും.
ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ഭീഷ്മ പർവ്വം എന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകവും. ഫെബ്രുവരി 24ന് ചിത്രം റിലീസിനെത്തും. ഭീഷ്മ വര്ധന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന പുഴു, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്നിവയാണ് ചിത്രീകരണം പൂർത്തിയായ മറ്റു ചിത്രങ്ങൾ.
സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസർ സേതുരാമയ്യറായി വീണ്ടും സ്ക്രീനിലെത്തുകയാണ് മമ്മൂട്ടി.