/indian-express-malayalam/media/media_files/uploads/2021/06/mammootty-george.jpg)
മമ്മൂട്ടിയുടെ സന്തതസഹചാരിയാണ് ജോർജ്. മോഹൻലാലിന് ആന്റണി പെരുമ്പാവൂർ എന്ന പോലെയാണ് മമ്മൂട്ടിയ്ക്ക് ജോർജ്, ജീവിതയാത്രയിൽ ഉടനീളം കരുതലായി കൂടെയുള്ള സൗഹൃദം. വെള്ളിത്തിരയിൽ നമ്മൾ കണ്ട പല മമ്മൂട്ടി കഥാപാത്രങ്ങളുടെയും ഗെറ്റപ്പിനു പിന്നിലെ കരങ്ങൾ മേക്കപ്പ്മാനായ ജോർജിന്റേതായിരുന്നു. മൂന്നു പതിറ്റാണ്ടായി തന്റെ കൂടെ നിഴലായി നടക്കുന്ന, പ്രിയപ്പെട്ട ചങ്ങാതിയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് മമ്മൂട്ടി.
1991 മുതൽ മമ്മൂട്ടിയ്ക്ക് ഒപ്പം ജോർജുണ്ട്. ഐ.വി. ശശി ചിത്രമായ 'നീലഗിരി' എന്ന സിനിമയുടെ മേക്കപ്പ് മാനായാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ജോർജിന്റെ യാത്ര തുടങ്ങുന്നത്. പിന്നീടിങ്ങോട്ട് എത്രയോ സിനിമകൾ.... അണിയറയിൽ ഒരുങ്ങുന്ന 'പുഴു' എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ പേഴ്സണൽ മേക്കപ്പ്മാൻ ആയി ജോർജ് ഉണ്ട്.
/indian-express-malayalam/media/media_files/uploads/2021/06/Mammootty-George-old-photo.jpg)
/indian-express-malayalam/media/media_files/uploads/2021/06/mammootty-george-11111.jpg)
/indian-express-malayalam/media/media_files/uploads/2021/06/George-Mammootty-2.jpg)
/indian-express-malayalam/media/media_files/uploads/2021/06/Mammootty-george-12.jpg)
മമ്മൂട്ടി കുടുംബാംഗം പോലെ കരുതുന്ന ഒരാൾ കൂടിയാണ് ജോർജ്. മൂന്നുവർഷം മുൻപ് 'മാമാങ്കം' സിനിമയുടെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി ജോർജിനായി ഒരുക്കിയ സർപ്രൈസ് പാർട്ടിയും അന്നേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മേക്കപ്പ്മാൻ മാത്രമല്ല, മലയാളസിനിമയിലെ ഒരു നിർമാതാവ് കൂടിയാണ് ജോർജ് ഇന്ന്. മമ്മൂട്ടി നായകനായി എത്തിയ മായാവി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ജോർജ്. മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത 'ഇമ്മാനുവൽ' എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസറും ജോർജായിരുന്നു.
Read more: കൊച്ചുമോൾക്ക് മുന്നിൽ മുട്ടുമടക്കി മമ്മുക്ക, ഉപ്പുപ്പാടെ ഇൻസ്റ്റയിൽ താരമായി മറിയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.