‘മധുരരാജ’യ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ‘ന്യൂയോർക്ക്’ എന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്.

‘അമർ അക്ബർ ആന്റണി’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷൻ’ എന്നീ ചിത്രങ്ങളുടെ നിർമാതാക്കളായ UGM പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഇര’ എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ നവീൻ ജോണിന്റേതാണ് തിരക്കഥ.

Read more: ഇത്രയും തേച്ചു മിനുക്കാമെങ്കിൽ തേച്ചാൽ ഇനിയും മിനുങ്ങും; മമ്മൂട്ടിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പീറ്റർ ഹെയ്നുമായി ചേർന്ന് അത്ഭുതങ്ങൾ സൃഷ്ട്ടിച്ച വൈശാഖ്, ഇത്തവണ ഹോളിവുഡിലെ ഒരു പ്രമുഖ ആക്ഷൻ ഡയറക്ടറുമായാണ് കൈകോർക്കുന്നത്. നൂറുകോടി ക്ലബിൽ ഇടം നേടിയ ‘പുലി മുരുകൻ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്കു ശേഷം വൈശാഖ് എത്തുമ്പോൾ ആരാധകർക്കും പ്രതീക്ഷകളേറെയാണ്.

‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമായി ഒരുങ്ങിയ ‘മധുരരാജ’യ്ക്ക് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘പോക്കിരിരാജ’യുടെ രണ്ടാംഭാഗമായ ‘മധുരരാജ’ എത്തിയത്. മമ്മൂട്ടിയെ കൂടാതെ ജയ്, ജഗപതി ബാബു, സിദ്ദിഖ്, വിജയരാഘവൻ, നെടുമുടി വേണു, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍, അജു വര്‍ഗീസ്, നരെയ്ൻ, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, തെസ്നി ഖാന്‍, പ്രിയങ്ക, ബിജു കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook