scorecardresearch
Latest News

കിണ്ണന്റെ ഫ്ലാറ്റ് കാണാന്‍ ഹരെയെത്തി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകരും താരങ്ങളും

‘At Lal’s New Home’ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്

കിണ്ണന്റെ ഫ്ലാറ്റ് കാണാന്‍ ഹരെയെത്തി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകരും താരങ്ങളും

നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ നെടും തൂണുകളായി നിലനില്‍ക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. അഭിനയത്തില്‍ ആരോഗ്യപരമായ മത്സരം എല്ലാ കാലത്തും ഇരുവരും തമ്മിലുണ്ട്, അതുപോലെ തന്നെയാണ് സൗഹൃദവും. ഇച്ചാക്കയുടേയും ലാലുവിന്റേയും സൗഹൃദത്തിന്റെ കഥകള്‍ എത്രകേട്ടാലും മതിയാവത്തവരാണ് മലയാളികള്‍.

ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളും ചിത്രങ്ങളും സിനിമാ പ്രേമികള്‍ക്ക് മാത്രമല്ല ഏതൊരു മലയാളിക്കും ആനന്ദം നല്‍കുന്ന ഒന്നാണ്. മലയാള സിനമയുടെ അഭിമാന താരങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയെ കഴിഞ്ഞ മണിക്കൂറുകളില്‍ ഭരിക്കുന്നത്. മോഹന്‍ലാലിന്റെ പുതിയ ഫ്ലാറ്റ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മമ്മൂട്ടി.

‘At Lal’s New Home’ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

പതിവ് പോലെ ഇച്ചാക്ക എന്ന് തലക്കെട്ട് നല്‍കിയാണ് മോഹന്‍ലാല്‍ ചിത്രം പോസ്റ്റ് ചെയ്തത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വരുമ്പോള്‍ സ്വഭാവികമായും സംഭവിക്കുന്നത് തന്നെ ഇവിടേയും ആവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തു.

അടുത്തിടെയാണ് കുണ്ടന്നൂരില്‍ പുതിയ ഫ്ലാറ്റ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. ഫ്ലാറ്റിനുള്ളിലെ നൂനതവിദ്യകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഫ്ലാറ്റ് ആരാധകര്‍ക്ക് പരിചയപ്പെടുത്തി നല്‍കിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty visits mohanlals new flat at kochi viral photos