Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

വീര മൃത്യു വരിച്ച വസന്തകുമാറിന്റെ വീട് മമ്മൂട്ടി സന്ദര്‍ശിച്ചു

വസന്തകുമാറിന്റെ ഭാര്യ ഷീനയോടും മക്കളോടും സംസാരിക്കുകയും ചെയ്തു മമ്മൂട്ടി

കല്‍പ്പറ്റ: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് സൈനികന്‍ വിവി വസന്തകുമാറിന്റെ വീട് മമ്മൂട്ടി സന്ദര്‍ശിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മമ്മൂട്ടി വസന്തകുമാറിന്റെ വീട്ടിലെത്തിയത്.

വസന്തകുമാറിന്റെ ഭാര്യ ഷീനയേയും മക്കളേയും കണ്ട് അവരോട് സംസാരിക്കുകയും ചെയ്തു മമ്മൂട്ടി. ഏറെ നേരം ലക്കിടിയിലെ വീട്ടില്‍ ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു താരത്തിന്റെ വരവ്. മമ്മൂട്ടിക്കൊപ്പം നടനും വയനാട് സ്വദേശിയുമായി അബു സലീമുമുണ്ടായിരുന്നു.

തുടര്‍ന്ന് വസന്തകുമാറിനെ അടക്കിയ സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചനയും നടത്തിയാണ് താരം മടങ്ങിയത്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷയും വയനാട് എസ്പിയും ഒപ്പമുണ്ടായിരുന്നു. ഒരുമണിക്കൂറോളം അവിടെ തങ്ങിയ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty visited vv vasanthakumars home

Next Story
മാസ് ലുക്കിൽ മോഹൻലാലിന്റെ ‘ലൂസിഫർ’ അവതാരം; ചിത്രങ്ങൾ കാണാംlucifer teaser, ലൂസിഫർ ടീസർ, Mohanlal, Lucifer, മോഹൻലാൽ, പൃഥ്വിരാജ്, Manju warrier, Prithviraj, mumbai, Bandra Worli Sea Link, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com