scorecardresearch
Latest News

എന്റെ കഫേയിലെത്തിയ അതിഥി ആരാണെന്ന് നോക്കൂ!: നമിത

നമിതയുടെ കഫേയിൽ അതിഥിയായെത്തി മമ്മൂട്ടി

എന്റെ കഫേയിലെത്തിയ അതിഥി ആരാണെന്ന് നോക്കൂ!: നമിത

പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നടി നമിത പ്രമോദ്. ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് താരം. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്. പ്രിയകൂട്ടുകാരിയുടെ കഫേയുടെ ഉദ്ഘാടനത്തിന് താരസുന്ദരികളും ഒന്നിച്ചെത്തിയിരുന്നു. മിയ, അനുസിതാര, അപർണ ബാലമുരളി, രജിഷ വിജയൻ എന്നിവരാണ് ബുധനാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിനെത്തിയത്.

മലയാളത്തിന്റെ മെഗാസ്റ്റാറും ഇപ്പോൾ നമിതയുടെ കഫേ സന്ദർശിക്കാനായി എത്തിയിരിക്കുകയാണ്. മമ്മൂട്ടി കഫേയിലെത്തിയ ചിത്രങ്ങൾ നമിത തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ചിട്ടുണ്ട്.”ആരാണ് എന്റെ കഫേയിലെത്തിയതെന്ന് നോക്കൂ. ഇതിൽ കൂടുതൽ ഞങ്ങൾക്കെന്താണ് വേണ്ടത്. സർപ്രൈസിന് നന്ദി മമ്മൂക്ക” നമിത ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചു.

നമിതയുടെ മാതാപിതാക്കൾക്കൊപ്പവും ചിത്രങ്ങൾ പകർത്തിയ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. എന്നാൽ ചിത്രങ്ങൾക്ക് താഴെ നിറയുന്നത് വളരെ രസകരമായ കമന്റുകളാണ്. ഏതാണ് ഈ ചുള്ളൻ ചെക്കനെന്നാണ് ആരാധകർ ചോദിക്കുന്നത്. മമ്മൂട്ടി കൂടുതൽ സ്റ്റൈലിഷായിരിക്കുന്നു എന്ന കമന്റുകളാണ് നിറയുന്നത്.

2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. ‘സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോ’യാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.നമിത പ്രധാന വേഷത്തിലെത്തുന്ന ‘ആണ്’ എന്ന ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങൾ നേടിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty visited namitha pramod new cafe in panampilly nagar photos