മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇപ്പോൾ മമ്മൂക്കയുടെ ഒരു രസകരമായ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മമ്മൂക്കയോട് ഒരു കുഞ്ഞ് അദ്ദേഹത്തിന്റെ വിശേഷങ്ങൾ തിരക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി കാറിൽ ഇരിക്കുമ്പോഴാണ് കുഞ്ഞ് ഓരോ ചോദ്യങ്ങൾ ചോദിക്കുന്നത്. “അസ്സലാമു അലൈക്കും, സുഖമാണോ?” എന്ന് ചൊദിച്ചുകൊണ്ട് മമ്മൂക്കയോട് സംസാരിക്കുന്ന കുട്ടിയുടെ വീഡിയോ ഇതിനകം തന്നെ നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്.
മമ്മൂട്ടി പിറന്നാളിനു വിളിക്കാത്ത വിഷമത്തിൽ കരഞ്ഞ് മമ്മൂക്കയോട് മിണ്ടില്ലെന്ന് പിണങ്ങി കർട്ടനടിയിൽ ഒളിച്ച നാലുവയസുകാരിയുടെ വീഡിയോ കഴിഞ്ഞ സെപ്തംബറിൽ വൈറലായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി ഹമീദ് അലി പുന്നക്കാടന്റെയും സജ്‌ലയുടെയും മകൾ നാലുവയസുകാരിയായ ദുവാ എന്ന പീലിയുടെ വീഡിയോ ആണ് അന്ന് വൈറലായത്.
Read More: ഓർമ്മകളുടെ ഉദ്യാനം; മമ്മൂട്ടി പറയുന്നു
“മമ്മൂക്കയോട് ഞാൻ മിണ്ടൂല; മമ്മൂക്ക എന്നെ ഹാപ്പി ബർത്ത്ഡേയ്ക്ക് വിളിച്ചില്ല,” എന്ന പരാതിയോടെ കരഞ്ഞുകൊണ്ട് നടക്കുന്ന പെൺകുട്ടിയുടെ വീഡിയോ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു.
കോവിഡ് വ്യാപനത്തെത്തുടർന്നുള്ള നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമായിരുന്നു. ‘ദ പ്രീസ്റ്റ്’, ‘വൺ’ എന്നീ സിനിമകളാണ് അടുത്തിടെ മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തിയത്. ഇതിൽ ‘ദ പ്രീസ്റ്റ്’ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലും പ്രദർശനത്തിനെത്തി.
Read More: മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈമിൽ
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘പ്രീസ്റ്റി’ൽ മമ്മൂട്ടി ഒരു പുരോഹിതനായാണ് എത്തുന്നത്. അസാധാരണ കഴിവുള്ള ഒരു പുരോഹിതന്റെ ജീവിതകഥയും തണുത്തുറഞ്ഞ കേസുകൾ പരിഹരിക്കാനുള്ള അദ്ദേഹത്തിൻറെ നിഗൂഢമായ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.
മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ദി പ്രീസ്റ്റ്’. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആർ ഡി ഇല്ലുമിനേഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ബേബി മോണിക്ക, നിഖില വിമൽ, സാനിയ അയ്യപ്പൻ, രമേശ് പിഷാരടി, ജഗദീഷ് എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.