തിയേറ്ററുകളില്‍ കുടുംബ പ്രേക്ഷകരടക്കം എല്ലാവരും ഒരുപോലെ ‘വര്‍ഷം’. രഞ്ജിത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2014ല്‍ പുറത്തിറങ്ങിയ ചിത്രം, സിനിമ ചരിത്രത്തിലിടം നേടിയ ഒന്നായിരുന്നു. ആദ്യമായി വാട്സ്ആപ്പിലൂടെ റിലീസ് ചെയ്ത മലയാള സിനിമാഗാനം ഈ ചിത്രത്തിലേതായിരുന്നു.

‘കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ’ എന്ന ഗാനമായിരുന്നു അത്. സിനിമ പുറത്തിറങ്ങി നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഗാനം ഇപ്പോള്‍ സി.ബി.എസ്.ഇ ചോദ്യപ്പേപ്പറിലും സ്ഥാനംപിടിച്ചു. സി.ബി.എസ്.ഇ ഏഴാം ക്ലാസിലെ ജനറല്‍ നോളജ് ചോദ്യ പേപ്പറിലാണ് വാട്സ്ആപ്പിലൂടെ ആദ്യമായി റിലീസ് ചെയ്ത മലയാള ഗാനമേത് എന്ന ചോദ്യം.

സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് പരിക്ഷാപേപ്പറിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്.

എം.ആര്‍. ജയഗീതയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് ബിജിബാലാണ്. സച്ചിന്‍ വാര്യരാണ് ഗാനം ആലപിച്ചത്. ഗാനം മമ്മൂട്ടി അദ്ദേഹത്തിന്റെ വാട്സാപ്പ് നമ്പറിലൂടെയാണ് റീലീസ് ചെയ്തത്. ഹിറ്റ് ചാര്‍ട്ടിലും ഗാനം ഇടം നേടി. മമ്മൂട്ടിയും ആശ ശരത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ഇരുവരുടേയും മകന്റെ വേഷം കൈകാര്യം ചെയ്ത പ്രജ്വലാണ് ഗാനത്തില്‍ അഭിനയിക്കുന്നത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ